ഡോക്ടർമാരായ 6 സുഹൃത്തുക്കൾക്ക് ലോണും പണം കടമായും നൽകിയ ബാങ്ക് മാനേജർ കനാലിൽ മരിച്ച നിലയിൽ, കേസ്

ഡോക്ടർമാരായ സുഹൃത്തുക്കൾക്ക് പേഴ്സണൽ ലോണായും കടമായും ലക്ഷങ്ങൾ നൽകിയ ബാങ്ക് മാനേജർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 39കാരന്്റെ ഭാര്യയുടെ പരാതിയിൽ 6 ഡോക്ടർമാർക്കെതിരെ കേസ്

6 doctors booked for murder after bank managers body found in canal

മുക്ത്സർ: കനാലിൽ നിന്ന് കണ്ടെത്തിയ കാറിൽ ബാങ്ക് മാനേജറുടെ മൃതദേഹം. ആറ് ഡോക്ടർമാർക്കെതിരെ കേസ്. ചണ്ഡിഗഡിലെ മുക്ത്സറിലാണ് സംഭവം. ശനിയാഴ്ചയാണ് മുക്ത്സർ സ്വദേശികളായ ആറ് ഡോക്ടർമാർക്കെതിരെ കൊലപാതകത്തിന് ശനിയാഴ്ചയാണ് കേസ് എടുത്തത്. മുക്ത്സർ കനാലിൽ നിന്ന് 39കാരനും സെൻട്രെൽ ബാങ്ക് ഓഫ് ഇന്ത്യയിലെ മാനേജരുമായ സിമ്രാൻദീപ് സിംഗ് ബ്രാർ എന്ന യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 16നാണ് ഡോക്ടർ സുഹൃത്തിനൊപ്പം പുറത്ത് പോയ ഭർത്താവ് തിരികെ എത്തിയില്ലെന്ന 39കാരന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് 39കാരന്റെ മൃതദേഹം കനാലിൽ മറിഞ്ഞ കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. 

ഭുല്ലാറിലെ കനാലിൽ നിന്നാണ് കനാലിൽ നിന്ന് കാറിനുള്ളിൽ നിന്ന് 39കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് 39കാരന്റെ ഭാര്യ സന്ധു ഹോസ്പിറ്റലിലെ സൻദീപ് സന്ധു, ഒപ്മിന്ദർ സിംഗ് വിർക്, അമ്നിന്ദർ സിംഗ് സന്ധു, സുഖ്മനി കണ്ണാശുപത്രിയിലെ മഹേഷിന്ദർ സിംഗ്, ഗുർപ്രീത് സിംഗ്, കാകു സന്ധു, റിങ്കു ഭവ എന്നി ഡോക്ടർമാർക്കെതിരെ പരാതി നൽകിയത്. 

ഗൂഡാലോചന, കൂട്ടമായുള്ള കൊലപാതകം, നിയമവിരുദ്ധമായി ആൾക്കൂട്ടം ചേരുക അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ആറ് ഡോക്ടർമാരും 39കാരന്റെ പരിചയക്കാർ ആയിരുന്നു. സ്ഥിരമായി ഇവർ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. കാകു സന്ധുവിന്റെ ബംഗ്ളാവിലായിരുന്നു ഇവർ പതിവായി പാർട്ടികൾ നടത്തിയിരുന്നത്. കാകു സന്ധു 39കാരനിൽ നിന്ന് നാല് ലക്ഷം രൂപ കടമായും മറ്റുള്ള ഡോക്ടർമാർ 39കാരൻ മാനേജറായിരുന്ന സമയത്ത് ബാങ്ക് ലോണുകളും എടുത്തിരുന്നു. അടുത്തിടെ ബാങ്കിലെ തിരിച്ചടവുകൾ മുടങ്ങുകയും കടം വാങ്ങിയ പണത്തേക്കുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതും 39കാരനും ഡോക്ടർമാരും തമ്മിൽ തർക്കമുണ്ടാകാൻ കാരണമായിരുന്നു. 

ഒക്ടോബർ 16ന്  കാകു സന്ധുവുമായി കടം വാങ്ങിയ പണത്തേ ചൊല്ലി 39കാരൻ തർക്കിച്ചിരുന്നു. വൈകുന്നേരം കാകുവിനെ കാണാനായി വീട്ടിൽ നിന്ന് പോയ 39കാരനെ കാണാതാവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയോട് രണ്ട് മണിക്കൂറിനുള്ളിൽ മടങ്ങിവരുമെന്നും 39കാരൻ വിശദമാക്കിയിരുന്നു. പുലർച്ചെ 2 മണിയായിട്ടും ഭർത്താവ് മടങ്ങി എത്താതിരുന്നതോടെ യുവതി സന്ദീപ് സന്ധുവിനെ ഫോണിൽ വിളിച്ചപ്പോൾ ബാങ്ക് മാനേജർ ഉറങ്ങിയെന്നായിരുന്നു ലഭിച്ച മറുപടി. കാകു സന്ധുവിനെ വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ ധാബയിൽ പോയിരിക്കുകയാണെന്നാണ് ലഭിച്ച മറുപടി. ഇതോടെയാണ് ഭാര്യക്ക് സംശയം തോന്നിയത്. 

പിന്നാലെയാണ് 39കാരന്റെ പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. ബാങ്ക് മാനേജറുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് കനാലിൽ നിന്ന് വാഹനം കണ്ടെത്തിയത്. സംഭവത്തിൽ  കേസ് എടുത്തെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios