യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടര കിലോ
രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്.
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് രണ്ടര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ നസീബ് ഒളിവില്‍ പോയിരിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു. നഹാസിന്റെ ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ്. നഹാസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തല ആയിരുന്നു. കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി. കൂടുതല്‍ പരിപാടികള്‍ ഉള്ളതിനാല്‍ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അടുത്തിടെ നഹാസിന്റെ സുഹൃത്ത് ജിതിനെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ നഹാസിന്റെ പങ്ക് അന്വേഷിക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു.
മഞ്ഞ അലര്‍ട്ട് ആണെങ്കിലും ഓറഞ്ചിന് സമാനം; മലയോര മേഖലകളില്‍ അതീവ ജാഗ്രത; മഴ മുന്നറിയിപ്പുകൾ