കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ് മിഠായികളെന്ന് ഇവർ എക്സൈസിനോട് വെളിപ്പെടുത്തി
ചേർത്തല: കഞ്ചാവും, കഞ്ചാവ് മിഠായികളും, നിരോധിത പുകയില ഉല്‍പ്പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ശാന്ത് രവീന്ദ്രദാസ് നഗർ ജില്ലയിൽ ബദോഹി താലൂക്കിൽ സരോജ് വീട്ടിൽ രാഹുൽ സരോജ് (25), ഇയാളുടെ ബന്ധു സന്തോഷ് കുമാർ (37) എന്നിവരെയാണ് പിടികൂടിയത്. 10 കിലോ ഹാൻസും ഇവരുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു. എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ് മിഠായികളെന്ന് ഇവർ എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ ടി പി സജീവ് കുമാറിനോട് പറഞ്ഞു. എങ്ങനെ ഇവർ ഇവിടെ എത്തിയെന്നും,ഇവരെ കൂടാതെ കഞ്ചാവ് കച്ചവടത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വഷിക്കുമെന്നും ടി പി സജീവ് കുമാർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി ടി ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി അനിലാൽ, സി ഇ ഒ മാരായ സാജൻ ജോസഫ്, മോബി വർഗ്ഗീസ്, കെ യു മഹേഷ്, രജിത് കുമാർ എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം