നിറത്തെ ചൊല്ലി തർക്കം; വിദ്യാർഥിനിയെ കുത്തിക്കൊന്ന പതിനാലുകാരൻ അറസ്റ്റിൽ
പാർക്കിലെത്തിയ ടെസ്സയുമായി റാഷൻ നിറത്തിന്റെ പേരിൽ തർക്കത്തിലായി. ഇതിനിടെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് റാഷൻ ടെസ്സയെ കുത്തി കൊല്ലുകയായിരുന്നു.
ന്യൂയോർക്ക്: ന്യൂയോർക്ക് സർവകലാശാലയിലെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. നിറത്തെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാർഥിനിയുടെ കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. ബർനാഡ് കോളേജ് വിദ്യാർഥിനിയായ ടെസ്സാ മജോർസ് (18) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പതിനാലുകാരനായ റാഷൻ വെയ്വറെ പൊലീസ് അറസ്റ്റ് ചെയ്തു.
മോർണിങ്സൈഡ് പാർക്കിന് സമീപം ഡിസംബർ 11നായിരുന്നു സംഭവം. ബർനാഡ് കോളേജിനെയും കൊളംബിയ സർവകലാശാലയെയും ഭാഗിക്കുന്ന പാർക്കാണ് ഹർലമിൽ സ്ഥിതി ചെയ്യുന്ന മോർണിങ്സൈഡ്. റാഷൻ കറുപ്പ് നിറക്കാരനും ടെസ്സ വെളുപ്പ് നിറക്കാരിയുമായിരുന്നു. പാർക്കിലെത്തിയ ടെസ്സയുമായി റാഷൻ നിറത്തിന്റെ പേരിൽ തർക്കത്തിലായി. ഇതിനിടെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് റാഷൻ ടെസ്സയെ കുത്തി കൊല്ലുകയായിരുന്നു.
നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റ ടെസ്സയെ പാർക്കിലുള്ളവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ റാഷനെ നീണ്ട ദിവസത്തെ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മോഷണം എന്നീ വകുപ്പുകളിലാണ് രണ്ടാം വർഷ വിദ്യാർഥിയായ റാഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.