ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ കൂറ്റന്‍ തോല്‍വിയിലേക്ക്; മഴ കാരണം പുതുക്കിയ വിജയലക്ഷ്യം ഇങ്ങനെ

മഴയെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കി. ഇപ്പോള്‍ പാക്കിസ്ഥാന്‍ 34.1 ഓവറില്‍ ആറിന് 166 എന്ന പരിതാപകരമായ നിലയിലാണ്.

Pakistan facing huge loss against Indian in WC

മാഞ്ചസ്റ്റര്‍: മഴയെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കി. ഇപ്പോള്‍ പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166 എന്ന പരിതാപകരമായ നിലയിലാണ്. ഇനി ശേഷിക്കുന്ന 30 പന്തില്‍ 136 റണ്‍സ് നേടിയാല്‍ മാത്രമെ പാക്കിസ്ഥാന് ലക്ഷ്യം മറികടക്കാന്‍ സാധിക്കൂ. ഇമാദ് വസീം (22), ഷദാബ് ഖാന്‍ (1) എന്നിവരാണ് ക്രീസില്‍. പാക്കിസ്ഥാന്‍ വിജയിക്കണമെങ്കില്‍ 90 പന്തില്‍ 171 റണ്‍സ് വേണം. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫറാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിങ്‌സ്. അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പാക് ഇന്നിങ്‌സിലെ മികച്ച കൂട്ടുക്കെട്ടും ഇത് തന്നെ. പിന്നാലെ എത്തിയവരെല്ലാം ഉത്തരവാദിത്തം കാണിക്കാതെ മടങ്ങുകയായിരുന്നു.

നേരത്തെ രോഹിത് ശര്‍മയുടെ (140) സെഞ്ചുറിയും വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios