കോലിക്ക് പിഴശിക്ഷ! സംഭവമിങ്ങനെ

അംപയര്‍ അലിം ദാറുമായി തര്‍ക്കിച്ച കോലിക്ക് ഒരു ഡീ മെറിറ്റ് പോയിന്‍റും25 ശതമാനം മാച്ച് ഫീയും ചുമത്തി. 

Kohli fined for breach of code of conduct in match vs Afghanistan

സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തിലെ അമിത അപ്പീലിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴശിക്ഷ. അംപയര്‍ അലീം ദാറുമായി തര്‍ക്കിച്ച കോലിക്ക് ഒരു ഡീ മെറിറ്റ് പോയിന്‍റും 25 ശതമാനം മാച്ച് ഫീ പിഴയായും ചുമത്തി. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം കോലി ചെയ്തതായാണ് മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെ കണ്ടെത്തല്‍. 

മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ കോലി ഹാജരാകേണ്ടതില്ല. ഐസിസി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം.

Latest Videos
Follow Us:
Download App:
  • android
  • ios