വനിതാ ഏഷ്യാ കപ്പ്: ബാറ്റിംഗ് വെടിക്കെട്ടുമായി ഹർമൻപ്രീതും റിച്ച ഘോഷും; യുഎഇക്കെതിരെ ഇന്ത്യക്ക് റെക്കോർഡ് സ്കോർ
47 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ദാംബുള്ള: വനിതാ ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും റിച്ച ഘോഷിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 47 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിച്ച ഘോഷ് 29 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്നിംഗ്സിലെ അവസാന അഞ്ച് പന്തും ബൗണ്ടറി കടത്തിയാണ് റിച്ച ഇന്ത്യയെ 200 കടത്തിയത്. ടി20 ക്രിക്കറ്റില്‍ ആദ്യമായാണ് ഇന്ത്യ 200 കടക്കുന്നത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 198 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടൽ.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ(13) നഷ്ടമായി. എങ്കിലും ഒരറ്റത്ത് ഷഫാലി വര്‍മ തകര്‍ത്തടിച്ചതോടെ ഇന്ത്യ അഞ്ചോവറില്‍ 50 പിന്നിട്ടു. മന്ദാന പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലിൽ ക്രീസിലറങ്ങിയ ഹേമലതക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത ഹേമലത പുറത്തായതിന് പിന്നാലെ ഷഫാലി(18 പന്തില്‍ 37) കൂടി മടങ്ങിയതോടെ ഇന്ത്യ 53-3ലേക്ക് തകര്‍ന്നു.
ക്യാപ്റ്റനാക്കാതിരുന്നത് ഹാര്‍ദ്ദിക്കിനോട് ചെയ്ത നീതികേട്, തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ പരിശീലകൻ
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹര്‍മന്‍പ്രീതും ജെമീമ റോഡ്രിഗസും(14) ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. പിന്നാലെ പന്ത്രണ്ടാം ഓവറില്‍ ജെമീമ മടങ്ങിയെങ്കിലും റിച്ച ഘോഷിനൊപ്പം 75 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയെ ഹര്‍മന്‍പ്രീത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.
അവസാന ഓവറില്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായെങ്കിലും പിന്നീട് തുടര്‍ച്ചയായി അഞ്ച് ബൗണ്ടറികള്‍ പറത്തിയ റിച്ച ഘോഷ് ഇന്ത്യയെ 200 കടത്തിയതിനൊപ്പം 26 പന്തില്‍ കരിയറിലെ ആദ്യ ടി20 ഫിഫ്റ്റിയും സ്വന്തമാക്കി. 29 പന്തില്‍ 64 റണ്‍സുമായി റിച്ച ഘോഷ് പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക