6, 6, 6, 6! ത്രസിപ്പിച്ച് വിന്‍റേജ് യുവി വെടിക്കെട്ട്, കയ്യടിച്ച് മുന്‍താരങ്ങള്‍- വീഡിയോ

തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ ഗാലറിയിലെത്തിച്ച സുവര്‍ണ നിമിഷവുമുണ്ടായിരുന്നു യുവിയുടെ വെടിക്കെട്ടിനിടെ. 

Watch Yuvraj Singh smashes 4 sixes in a row in Road Safety World Series 2021

ജയ്‌പൂര്‍: ആരാധകരെ യുവി തന്‍റെ പ്രതാപകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഇന്നിംഗ്‌സ്. റോഡ് സേഫ്റ്റി ടി20യില്‍ ദക്ഷിണാഫ്രിക്ക ലെജന്‍‌ഡ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗും തകര്‍പ്പന്‍ ബൗളിംഗുമായി തകര്‍ത്താടുകയായിരുന്നു യുവ്‌രാജ് സിംഗ്. തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ ഗാലറിയിലെത്തിച്ച സുവര്‍ണ നിമിഷവുമുണ്ടായിരുന്നു യുവിയുടെ വെടിക്കെട്ടിനിടെ. 

ഇന്ത്യ ലെജന്‍ഡ്‌സിനായി നാലാമനായി ക്രീസിലെത്തിയ യുവ്‌രാജ് സിംഗ് 22 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സറുകളും പറത്തി പുറത്താകാതെ 52 റണ്‍സെടുത്തു. ഇതിനിടെ മിഡിയം പേസര്‍ സാന്‍ഡര്‍ ഡിബ്രൂയിനെ ഒരോവറിൽ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ക്ക് പറഞ്ഞയച്ചു. വിന്‍റേജ് യുവിയെ പ്രശംസിച്ച് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍, കെവിന്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. 

ടി20 ലോകകപ്പില്‍ 2007ല്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തി റെക്കോര്‍ഡിട്ടിരുന്നു യുവ്‌രാജ് സിംഗ്. ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി അന്ന് യുവി. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ആറ് പന്തും സിക്‌സര്‍ പറത്തിയിരുന്നു. 

മിന്നും ജയവുമായി ടീം സെമിയില്‍

ബാറ്റും പന്തും കൊണ്ട് യുവി പ്രതാപകാലമോര്‍പ്പിച്ച മത്സരം 56 റണ്‍സിന് വിജയിച്ച് ഇന്ത്യ ലെജന്‍‌ഡ്‌സ് ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തി. ആറ് മത്സരങ്ങളില്‍ 20 പോയിന്‍റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് സെമി പ്രവേശം. ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന് എതിരെ മാത്രമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ടീം പരാജയമറിഞ്ഞത്. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്‌സിന് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ആറ് റണ്‍സില്‍ നഷ്‌ടമായിരുന്നു. എന്നാല്‍ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(37 പന്തില്‍ 60), എസ് ബദ്രിനാഥ്(34 പന്തില്‍ 42), യുവ്‌രാജ് സിംഗ്(22 പന്തില്‍ 52*), യൂസഫ് പത്താന്‍(10 പന്തില്‍ 23), മന്‍പ്രീത് ഗോണി(9 പന്തില്‍ 16*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സ് പടുത്തുയര്‍ത്താനായി. 

തിരിച്ചടിക്കാന്‍ കോലിപ്പട; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റുമായി യൂസഫ് പത്താനും രണ്ട് പേരെ പുറത്താക്കി യുവ്‌രാജ് സിംഗും ഓരോരുത്തരെ മടക്കി പ്രഗ്യാന്‍ ഓജയും വിനയ് കുമാറും ഞെട്ടിച്ചു. ഓപ്പണര്‍മാരായ അന്‍ഡ്രൂ 35 പന്തില്‍ 41 ഉം മോര്‍നി 35 പന്തില്‍ 48 റണ്‍സുമെടുത്തു. റോഡ്‌സ്(22*), ഡിബ്രൂയിന്‍(10), റോജര്‍(11), പീറ്റേഴ്‌സന്‍(7), എന്‍റിനി(1), ഗാര്‍നെറ്റ്(1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

Latest Videos
Follow Us:
Download App:
  • android
  • ios