Asianet News MalayalamAsianet News Malayalam

വിരമിക്കാനൊരുങ്ങുന്ന ബംഗ്ലാ താരം ഷാക്കിബിന് കോലിയുടെ സവിശേഷ സമ്മാനം! വൈറലായി വീഡിയോ

കാണ്‍പൂര്‍ ടെസ്റ്റിന് ശേഷമാണ് കോലി, കയ്യൊപ്പിട്ട ബാറ്റ് ഷാക്കിബിന് നല്‍കിയത്.

watch video virat kohli gifts bat to shakib al hasan
Author
First Published Oct 2, 2024, 12:19 PM IST | Last Updated Oct 2, 2024, 12:19 PM IST

കാണ്‍പൂര്‍: ബംഗ്ലദേശ് സീനിയര്‍ താരം ടെസ്റ്റ് - ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം മിര്‍പൂരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് പ്രഖ്യാപിച്ചു. അതേസമയം കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ ബംഗ്ലാദേശില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാണ്‍പൂര്‍ ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റെന്നും ഷാക്കിബ് സൂചിപ്പിച്ചിരുന്നു. ഷാക്കിബിനെ ഇനി ഒരിക്കല്‍ കൂടി ബംഗ്ലാദേശ് ടെസ്റ്റ് കുപ്പായത്തില്‍ കാണുമോയെന്നുള്ളത് ഉറപ്പുള്ള കാര്യമല്ല.

ഇതിനിടെ ഷാക്കിബിന് സവിശേഷ സമ്മാനം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കാണ്‍പൂര്‍ ടെസ്റ്റിന് ശേഷമാണ് കോലി, കയ്യൊപ്പിട്ട ബാറ്റ് ഷാക്കിബിന് നല്‍കിയത്. കോലി ബാറ്റ് സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം...

കാണ്‍പൂരില്‍ ബാറ്റ് കൊണ്ട് വലിയ പ്രകടനമൊന്നും നടത്താന്‍ ഷാക്കിബിന് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സിന് പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പന്തെറിഞ്ഞപ്പോള്‍ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും ഷാക്കിബ് വീഴ്ത്തിയിരുന്നില്ല. ബാറ്റിംഗില്‍ യഥാക്രമം 32, 25 എന്നിങ്ങനെയായിരുന്നു ഷാക്കിന്റെ സ്‌കോറുകള്‍. 

കാണ്‍പൂരിലേത് ചരിത്രം! ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 18-ാം ടെസ്റ്റ് പരമ്പര, അവസാന തോറ്റത് 11 വര്‍ഷം മുമ്പ്

ബംഗ്ലാദേശിനായി 71 ടെസ്റ്റുകളില്‍ കളിച്ച ഷാക്കിബ് രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്. 71 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4609 റണ്‍സാണ് ഷാക്കിബ് നേടിത്. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 246 വിക്കറ്റുകളും സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ 129 മത്സരങ്ങളില്‍ 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2551 റണ്‍സും 149 വിക്കറ്റും ഷാക്കിബിന്റെ പേരിലുണ്ട്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറുമായിരുന്നു 37കാരനായ ഷാക്കിബ്. 2007ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2006ല്‍ സിംബാബ്വെക്കെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ ജൂണില്‍ നടന്ന അവസാന ടി20 ലോകകപ്പ് വരെ ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios