auto blog
രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ വാങ്ങി കേരളത്തിൽ സര്‍വീസ് നടത്താന്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍
സ്വകാര്യ ബസ് വ്യവസായം കേരളത്തില്‍ പ്രതിസന്ധിയിലാണ്. യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. പല റൂട്ടുകളും കെഎസ്ആർടിസി സ്വന്തമാക്കിയതും തിരിച്ചടിയായി
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണം പത്തുവര്‍ഷത്തിനിടെ പകുതിയായി. ലാഭം കുറഞ്ഞതും ചെലവ് കൂടിയതും കാരണം വൻ പ്രതിസന്ധിയെന്നും സ്വകാര്യ ബസ് ഉടമകൾ
ബസുകളുടെ അറ്റക്കുറ്റപ്പണിയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി കഴിഞ്ഞാല്‍ പിന്നെ കാര്യമായി നീക്കിയിരിപ്പൊന്നും ശേഷിക്കുന്നില്ലെന്നും ബസുടമകള്‍
കേരളത്തില്‍ പുതിയ ബസിന് 42 മുതൽ 50 ലക്ഷം രൂപ വരെ വില. പുതിയ ഷാസിക്ക് മാത്രം 30 ലക്ഷം രൂപയ്ക്ക് മുകളിൽ. ബോഡിക്ക് 12 ലക്ഷത്തിന് മുകളിൽ. ഇന്‍ഷൂറന്‍സ് അടക്കം വൻചെലവ്
കേരളത്തിൽ പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ പകുതി വിലയ്ക്ക് രാജസ്ഥാനിൽ നിന്നും ബസുകൾ നമ്മുടെ നിരത്തിൽ ഇറക്കാം
രാജസ്ഥാനില്‍ നിന്നുള്ള എട്ടു വര്‍ഷത്തിനു മുകളിലുള്ള ബസുകള്‍ക്ക് പരമാവധി വില 11 ലക്ഷം രൂപ മാത്രം വില
രാജസ്ഥാനില്‍ എട്ടു വര്‍ഷം മാത്രമാണ് ബസുകൾ ഓടിക്കാന്‍ സാധിക്കുക. ഈ ബസുകളാണ് കേരളത്തിലേക്ക് വരുന്നത്. ബോഡി കോഡ് നിബന്ധന ബാധകമല്ല. ഈ ബസുകള്‍ ഏഴു വര്‍ഷം കേരളത്തിൽ സര്‍വീസ് നടത്താം
ഈ ബസുകള്‍ നാട്ടിലെത്തിച്ച് ബോഡി കയറ്റാൻ ഏഴ് ലക്ഷം രൂപയോളം മതി. എല്ലാ ചെലവുകളും കഴിയുമ്പോഴും 20 ലക്ഷം രൂപയില്‍ താഴെ മാത്രം
ഉത്തരേന്ത്യന്‍ ബസുകള്‍ വാങ്ങി ബോഡി കെട്ടി നിരത്തിലിറക്കുമ്പോള്‍ 40 ശതമാനമെങ്കിലും ലാഭമുണ്ടെന്നും ബസ് ഉടമകൾ
ഏഴു വര്‍ഷം സര്‍വീസ് നടത്തിയാൽ മുടക്കുമുതലും ലാഭവും നേടാന്‍ സാധിക്കുമെന്ന് ബസുടമകൾ. രാജസ്ഥാനില്‍ നിന്നും ബസുകള്‍ കേരളത്തിലേക്കെത്തിക്കുന്ന സംഘങ്ങളും സജീവം