ചാക്കിലാക്കാൻ നോക്കി, തിരിഞ്ഞുകൊത്താൻ പാഞ്ഞടുത്ത് രാജവെമ്പാല; ഭയപ്പെടുത്തും ഈ വീഡിയോ

പാമ്പിനെ പിടികൂടുന്നയാള്‍ അതിൻറെ വാലിൽ പിടിച്ച് ചാക്കിനുള്ളിലേക്ക് കയറ്റിവിടാൻ പലയാവർത്തി ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെട്ടു പോകുന്നതും ആരെയും അമ്പരപ്പിക്കുന്ന വേഗതയിൽ പാമ്പ് കുതിച്ചു പൊങ്ങി കൊത്താൻ വരുന്നതും വീഡിയോയിൽ കാണാം. 

aggressive king cobra rescue video went viral

ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ ഒന്നായാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനു കാരണം. അപകടകാരികളായ ഇവയെ പിടികൂടുക അത്ര എളുപ്പമല്ല. തികഞ്ഞ പ്രാവീണ്യം ഉള്ളവർക്ക് മാത്രമേ ഈ പാമ്പുകളെ കീഴടക്കാൻ സാധിക്കുകയുള്ളൂ. ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ. 

ഇപ്പോഴിതാ, ഒരു ഭീമൻ രാജവെമ്പാലയെ ജനവാസ മേഖലയിൽ നിന്നും പിടികൂടാനുള്ള ഒരു മനുഷ്യൻറെ ശ്രമം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വീഡിയോ ഭയപ്പാടോടെ അല്ലാതെ കണ്ടിരിക്കാൻ ആകില്ല. ഇൻറർനെറ്റിൽ തരംഗമായി മാറിയ വീഡിയോ ഇതിനോടകം 13 ദശലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

ഒരു വീടിൻറെ മുറ്റത്ത് വെച്ചാണ് രാജവെമ്പാലയെ പിടികൂടി ചാക്കിൽ ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. പാമ്പിനെ പിടികൂടുന്നയാള്‍ അതിൻറെ വാലിൽ പിടിച്ച് ചാക്കിനുള്ളിലേക്ക് കയറ്റിവിടാൻ പലയാവർത്തി ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെട്ടു പോകുന്നതും ആരെയും അമ്പരപ്പിക്കുന്ന വേഗതയിൽ പാമ്പ് കുതിച്ചു പൊങ്ങി കൊത്താൻ വരുന്നതും വീഡിയോയിൽ കാണാം. 

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി പാമ്പ് പിടുത്തക്കാരൻ അതിവേഗത്തിൽ പാമ്പിന് മുന്നിൽ നിന്നും പലയാവർത്തി മാറുന്നതും വീഡിയോയിലുണ്ട്. വീഡിയോയിൽ പാമ്പിൻറെ വലിപ്പവും അതിവേഗതയിലുള്ള അതിൻറെ ചലനങ്ങളും കാഴ്ചക്കാരിൽ ഭയം ഉണ്ടാക്കുന്നതാണ്. കൂടാതെ പാമ്പു പിടിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ അരയോളം ഉയരത്തിൽ അത് പത്തി വിടർത്തി കൊത്താനായി ഉയരുന്നതും നമ്മെ ഭയപ്പെടുത്തും.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം നടത്തിയത്. നിരവധിപേർ രാജവെമ്പാലയുടെ വിഷത്തെക്കുറിച്ചും തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങളെ കുറിച്ചും പങ്കുവെച്ചു. പാമ്പുകളുമായി അടുത്തിടപഴകുമ്പോൾ ഏറെ ശ്രദ്ധിക്കണം എന്നും നിരവധിപ്പേർ ഓർമിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios