IPL 2022 : സഞ്ജു വിട്ടു, പടിക്കല്‍ പിടിച്ചു; വില്യംസണ്‍ പുറത്തായത് മലയാളി സഖ്യത്തിന്റെ ഫീല്‍ഡിംഗ് മികവില്‍
ഇതില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ വില്യംസണ്‍ പുറത്തായത് കുറച്ച് രസകരമായിരുന്നു. രണ്ടാം ഓവറിന്റെ നാലാം പന്തിലാണ് വില്യംസണ്‍ മടങ്ങുന്നത്. പ്രസിദ്ധിന്റെ ബാക്ക് ഓഫ് ലെംഗ്ത് ഡെലിവറി വില്യംസണിന്റെ ബാറ്റിലുരസി. സഞ്ജുവിന് ഡൈവ് ചെയ്യേണ്ടി വന്നു.
പൂനെ: രാജസ്ഥാന്‍ റോയല്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. ഇപ്പോള്‍ തന്നെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. കെയ്ന്‍ വില്യംസണ്‍ (20), രാഹുല്‍ ത്രിപാഠി (2), നിക്കോളാസ് പുരാന്‍ (0), അഭിഷേഖ് ശര്‍മ (9), അബ്ദുള്‍ സമദ് (4) എന്നിവരാണ് മടങ്ങിയത്. പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ട്രന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റുണ്ട്. 15 ഓവര്‍ പിന്നിടുമ്പോള്‍ 77 റണ്‍സ് മാത്രമാണ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത്. റൊമാരിയോ ഷെഫേര്‍ഡ് (24), എയ്ഡന്‍ മാര്‍ക്രം (31) എന്നിവരാണ് ക്രീസില്‍.
ഇതില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ വില്യംസണ്‍ പുറത്തായത് കുറച്ച് രസകരമായിരുന്നു. രണ്ടാം ഓവറിന്റെ നാലാം പന്തിലാണ് വില്യംസണ്‍ മടങ്ങുന്നത്. പ്രസിദ്ധിന്റെ ബാക്ക് ഓഫ് ലെംഗ്ത് ഡെലിവറി വില്യംസണിന്റെ ബാറ്റിലുരസി. സഞ്ജുവിന് ഡൈവ് ചെയ്യേണ്ടി വന്നു. എന്നാല്‍ പന്ത് കയ്യിലൊതുക്കാന്‍ രാജസ്ഥാന്‍ ക്യാപ്റ്റനായില്ല. കയ്യില്‍ നിന്ന് വഴുതിയ പന്ത് നിലത്ത് വീഴും മുമ്പ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഇടപ്പെട്ടു. വില്യംസണ് നിരാശയോടെ മടക്കം. വീഡിയോ കാണാം...
നേരത്തെ സഞ്ജു- പടിക്കല്‍ കൂടുകെട്ട് തന്നെയാണ് രാജസ്ഥാന്‍ തുണയായത്. നാലാം വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 29 പന്തില്‍ 41 റണ്‍സാണ് പടിക്കല്‍ നേടിയത്. ഇതില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
ഇതിനിടെ സഞ്ജു ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്‌സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്‌സണെയാണ് താരം മറികടന്നത്. 110 സിക്‌സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.
ഇക്കാര്യത്തില്‍ ജോസ് ബട്‌ലര്‍ മൂന്നാമതാണ്. 69 സിക്‌സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടില്‍. നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്.