Asianet News MalayalamAsianet News Malayalam

അനായാസ ക്യാച്ചിന് ശ്രമിക്കാതെ രാഹുല്‍; 'എന്താണ് കാണിക്കുന്നത്'? താരത്തോട് രോഹിത് - വീഡിയോ

രാഹുല്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് രാഹുല്‍.

watch video rohit sharma reaction after rahul not tried to took catch
Author
First Published Oct 17, 2024, 3:47 PM IST | Last Updated Oct 17, 2024, 3:48 PM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വില്യം ഒറൗര്‍ക്കെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങുന്നത്. ആറ് പന്തുകള്‍ മാത്രമെ താരത്തിന് ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചുള്ളൂ. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 46 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രാഹുല്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് രാഹുല്‍. അത് ബാറ്റിംഗിന്റെ പേരിലല്ല, ഫീല്‍ഡിംഗിന്റെ പേരിലാണെന്ന് മാത്രം. ഒരു ക്യാച്ചെടുക്കാനുള്ള അവസരമുണ്ടായിട്ടും രാഹുല്‍ അതിന് ശ്രമിച്ചതുപോലുമില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ ടോം ലാഥമാണ് സുവര്‍ണാവസരം നല്‍കിയത്. എന്നാല്‍ പന്ത് സ്ലിപ്പില്‍ കോലിക്കും രാഹുലിനും ഇടയിലൂടെ പോവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ രാഹുലിന്റെ ക്യാച്ചായിരുന്നു അത്. താരമാവട്ടെ അതിന് ശ്രമിച്ചില്ല. അതിന്റെ നിരാശ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്ത് കാണുകയും ചെയ്തു. സിറാജിനും സംഭവം വിശ്വസിക്കാന്‍ സാധിച്ചില്ല. വീഡിയോ കാണാം. കൂടെ  ക്യാച്ചുമായി ബന്ധപ്പെട്ട് വന്ന ചില ട്രോളുകളും.

46ന് പുറത്തായതോടെ ഒരു മോശം റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തി. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോറാണിത്. മാത്രമല്ല, ഇന്ത്യയില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറാണിത്. 2021ല്‍ ന്യൂസിലന്‍ഡ് 62 റണ്‍സിന് പുറത്തായത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് മുംബൈയിലായിരുന്നു മത്സരം. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 75 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008 അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 76 റണ്‍സിന് പുറത്തായതും പട്ടികയിലുണ്ട്. 2015ല്‍ ഇന്ത്യക്കെതിരെ നാഗ്പൂരില്‍ 79 റണ്‍സിന് ദക്ഷിണാഫ്രിക്കയും കൂടാരം കയറി.

ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിക്കെതിരെ ഇന്ത്യ 36 റണ്‍സിന് പുറത്തായിരുന്നു. 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതാണ് ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍. ഇപ്പോള്‍ ബെംഗളൂരുവിലേത് മൂന്നാമതായി പട്ടികയില്‍ ഇടം പിടിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios