വീട്ടുടമയോട് ജോലിക്കാരിയുടെ പ്രതികാരം, റൊട്ടി ഉണ്ടാക്കിയത് മൂത്രം ചേർത്ത്; ഒളിക്യാമറയിൽ കുടുങ്ങി, അറസ്റ്റ്
ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം ഭക്ഷണമാണെന്നും ഇതിൽ ജോലിക്കാരിയായ റീനയ്ക്ക് പങ്കുണ്ടെന്നും വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ സ്ഥാപിച്ചു
ഗാസിയാബാദ്: വീട്ടുടമസ്ഥനോട് പ്രതികാരം തീർക്കാർ മൂത്രം ചേർത്തുള്ള റൊട്ടി പാചകം ചെയ്ത് നൽകിയെന്ന പരാതിയിൽ ജോലിക്കാരി പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് തന്നെ ശകാരിച്ചതിന് പ്രതികാരമായി വീട്ടുജോലിക്കാരി ഉടമസ്ഥനും കുടുംബത്തിനും മൂത്രം ചേർത്തുള്ള റൊട്ടി നൽകിയത്. ജോലിക്കാരിയായ റീന(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നിതിൻ ഗൗതമിൻ്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു രീന.
അടുത്തിടയായി നിതിൻ ഗൗതമിൻ്റെ ഭാര്യ രൂപം ഗൗതം, കുടുംബാംഗങ്ങളിൽ ചിലർ എന്നിവർക്ക് കരൾ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം ഭക്ഷണമാണെന്നും ഇതിൽ ജോലിക്കാരിയായ റീനയ്ക്ക് പങ്കുണ്ടെന്നും വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ സ്ഥാപിച്ചു. നിതിൻ ഗൗതമിൻ്റെ മൊബൈൽ ഫോണിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കുടുംബം ഞെട്ടി. റീന റൊട്ടിക്ക് ഉപയോഗിക്കുന്ന മാവിൽ മൂത്രം കലർത്തുന്നതാണ് വീട്ടുകാർ കണ്ടത്.
ഇതോടെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ വീട്ടുകാർ ജോലിക്കാരിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് റീനയെ അറസ്റ്റ് ചെയ്തു. ആദ്യം റീന കുറ്റം നിഷേധിച്ചെങ്കിലും വീഡിയോ തെളിവ് കാണിച്ചതോടെ കുറ്റസമ്മതം നടത്തി. ചെറിയ തെറ്റുകൾക്ക് പോലും വീട്ടുകാർ രൂക്ഷമായി ശകാരിച്ചിരുന്നെന്നും ഇതിന്‍റെ പ്രതികാരമായതാണ് താൻ ഭക്ഷണത്തിൽ മൂത്രം കലർത്തിയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
Read More : ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത വേണം