Asianet News MalayalamAsianet News Malayalam

റിഷഭ് പന്തിന് മാത്രം കഴിയുന്നത്! ഈ സിക്സിനൊക്കെ വേറെ പേരിടേണ്ടിവരും; ആരാധകരെ അമ്പരപ്പിച്ച ഷോട്ട് കാണാം

ബാറ്റിംഗ് ഏറെ ദുഷ്‌കരമായ പിച്ചില്‍ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

watch video rishabh pant reverse scoop six against ireland
Author
First Published Jun 6, 2024, 12:00 AM IST | Last Updated Jun 6, 2024, 12:02 AM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് അയര്‍ലന്‍ഡ് ബാറ്റിംഗിനെത്തുകയായിരുന്നു. ബാറ്റിംഗ് ഏറെ ദുഷ്‌കരമായ പിച്ചില്‍ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (26 പന്തില്‍ 36) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

ബാരി മക്കാര്‍ത്തിക്കെതിരെ സിക്‌സടിച്ചാണ് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെയാണ് പന്ത് സിക്‌സ് നേടിയത്. ഒരു തകര്‍പ്പന്‍ റിവേഴ്‌സ് സ്‌കൂപ്പ്. ഈ വീഡീയോ തന്നെയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

രോഹിത് - വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി മടങ്ങി. മാര്‍ക്ക് അഡെയ്‌റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ പന്തിനൊപ്പം 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. നേരത്തെ, രോഹിത്തിന്റെ കയ്യില്‍ പന്ത് കൊണ്ടിരുന്നു. പിന്നീട് അസ്വസ്ഥത കാണിച്ചതോടെ കളം വിടുകയായിരുന്നു. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയെ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. സിക്‌സടിച്ചാണ് പന്ത് ഇന്ത്യയെ വിജയിപ്പിച്ചത്.

രോഹിത്തിന് കൈ വേദന! പാകിസ്ഥാനെതിരെ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്ക? അവസ്ഥ വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍

നേരത്തെ, അയര്‍ലന്‍ഡിനെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്‌കമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് പോള്‍ സ്‌റ്റെര്‍ലിംഗ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും (10) അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്‌റെല്‍ (3), ബാരി മക്കാര്‍ത്തി (0), മാര്‍ക് അഡെയ്ര്‍ (3) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഗരെത് ഡെലാനിയാണ് (27) അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രിത് ബുമ്രയ്ക്കും ഹാര്‍ദിക് പാണ്ഡ്യക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios