Asianet News MalayalamAsianet News Malayalam

കിവീസിനോട് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം! യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍

പൂനെ ടെസ്റ്റിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങളെങ്കിലും ഉണ്ടായേക്കുമെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.

india makes one change in test squad for last two tests against new zealand
Author
First Published Oct 20, 2024, 11:58 PM IST | Last Updated Oct 20, 2024, 11:58 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടത്തി. ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയാണിത്. എന്നാല്‍ ആരേയും സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. വ്യാഴാഴ്ച്ച പുനെയില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ സുന്ദര്‍ കളിക്കുമോ എന്നുള്ള കാര്യവും ഉറപ്പില്ല. ബെംഗളൂരു ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ താരത്തെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. സുന്ദര്‍, രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി സെഞ്ചുറി നേടിയിരുന്നു. മൂന്നാമനായിട്ടാണ് താരം ക്രീസില്‍ എത്തിയിരുന്നത്.

പൂനെ ടെസ്റ്റിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങളെങ്കിലും ഉണ്ടായേക്കുമെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാവും. ഒന്നാം ഇന്നിംഗ്സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും. 

വനിതാ ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയുടെ കണ്ണീര്‍; കിവീസിന് കന്നി കിരീടം! വിജയം 32 റണ്‍സിന്, താരമായി കേര്‍

അതോടൊപ്പം, സര്‍ഫറാസ് ഖാനെ ആദ്യ ഇലവനില്‍ നിലനിര്‍ത്തും. ബെംഗളൂരുവില്‍ 150 റണ്‍സ് നേടി ടീമില്‍ അവകാശവാദം ഉന്നയിച്ചുരുന്നു താരം. അതുകൊണ്ടുതന്നെ സര്‍ഫറാസിന് മുകളില്‍ രാഹുലിനെ കൊണ്ടുവരില്ല. രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ കൊണ്ട് വരാനുള്ള സാധ്യതയാണ് മറ്റൊന്ന്. ആദ്യ ഇന്നിംഗ്സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. പന്തെറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. പൂനെയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ആകാശ് ദീപ് ടീമിലെത്തും. കുല്‍ദീപ് യാദവിനെ ഒഴിവാക്കിയേക്കും.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios