പന്ത് വന്നപ്പോള്‍ കാല് അകത്തികൊടുത്തു, ബൗള്‍ഡ്! ഇങ്ങനെയൊക്കെ പുറത്താവാന്‍ രാഹുലിന് മാത്രമേ കഴിയൂ -വീഡിയോ

തന്റെ ഇഷ്ട പൊസിഷനായ ഓപ്പണിംഗ് സ്ഥാനത്താണ് രാഹുല്‍ കളിച്ചത്. എങ്കിലും നിരാശയായിരുന്നു ഫലം.

watch video kl rahul bowled against australia a second unofficial test

മെല്‍ബണ്‍: കരിയറിലെ മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ കടന്നുപോകുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു താരം. എങ്കിലും ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും താരം ഉള്‍പ്പെട്ടു. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ നേരത്തെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു അദ്ദേഹത്തെ. ഇന്ത്യ എയ്‌ക്കൊപ്പം കൡക്കാന്‍ വേണ്ടിയാണ് താരത്തെ നേരത്തെ അയച്ചത്. മെല്‍ബണില്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ താരം കളിക്കുകയും ചെയ്തു.

തന്റെ ഇഷ്ട പൊസിഷനായ ഓപ്പണിംഗ് സ്ഥാനത്താണ് രാഹുല്‍ കളിച്ചത്. എങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ ഇന്നിംഗ്‌സില് നാല് റണ്‍സിന് പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 10 റണ്‍സ് മാത്രാണ് നേടാന്‍ സാധിച്ചത്. ഇപ്പോള്‍ താരം പുറത്തായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഏറെ രസകരമായിരുന്നു ആ പുറത്താകല്‍. കോറി റോച്ചിക്കോളി പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. പന്ത് ലീവ് ചെയ്യാനുള്ള ശ്രമമാണ് രാഹുല്‍ നടത്തിയത്. എന്നാല്‍ വലങ്കാലില്‍ തട്ടിയ പന്ത് കാലുകള്‍ക്കിടയിലൂടെ സ്റ്റംപില്‍ പതിക്കുകയായിരുന്നു. വീഡിയോ കാണാം...

പുറത്തായതിന് പിന്നാലെ വലിയ ട്രോളുകളാണ് രാഹുലിനെതിരെ വരുന്നത്. ഇത്തരത്തില്‍ പുറത്താവന്‍ രാഹുലിന് മാത്രമെ സാധിക്കൂവെന്നും ഇനിയും ടീമില്‍ കളിപ്പിക്കുന്നതില്‍ അര്‍ധമില്ലെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...

അതേസമയം,  ഇന്ത്യ എ തോല്‍വിയിലേക്കാണ് നീങ്ങുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ 62 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ. ധ്രുവ് ജുറല്‍ (19), നിതീഷ് കുമാര്‍ (9) എന്നിവരാണ് ക്രീസില്‍. നിലവില്‍ 11 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഔദ്യോഗിക ബാറ്റര്‍ എന്ന് പറയാന്‍ പറ്റുന്ന ഒരുതാരം ഇനി ഇറങ്ങാനില്ലതാനും. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 161നെതിരെ ഓസീസ് രണ്ടാം ദിനം 223 റണ്‍സെടുത്ത് പുറത്തായി. 74 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് ഓസീസിനെ തകര്‍ത്തത്. മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios