വലിയ മണ്ടത്തരമാണ് കാണിച്ചത്! കുല്‍ദീപിനോട് കയര്‍ത്ത് രോഹിത്; തെറ്റ് ചെയ്ത കുട്ടിയെ പോലെ ഇന്ത്യന്‍ സ്പിന്നര്‍

പിന്നീട് ലിവിംഗ്സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുടക്കാനും കുല്‍ദീപിനായി. എന്നാല്‍ ഒരു കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കുല്‍ദീപുമായി കയര്‍ക്കേണ്ടി വന്നു. 24-ാം ഓവറില്‍ മൊയീന്‍ അലി പുറത്തായി പോയ ശേഷമായിരുന്നു സംഭവം.

watch video indian captain rohit sharma argue with kuldeep yadav over drs saa

ലഖ്‌നൗ: ഇംഗ്ലണ്ടിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റേത്. എട്ട് ഓവറില്‍ 24 റണ്‍സ് മാത്രം രണ്ട് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. അതും അപകടകാരികളായ ജോസ് ബട്‌ലര്‍ (10), ലിയാം ലിവിംഗ്‌സ്റ്റണ്‍ (27) എന്നിവരുടെ വിക്കറ്റുകള്‍. ഇതില്‍ ബട്‌ലറെ പുറത്താക്കിയ പന്ത് മനോഹരമായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്നാണ് ക്രിക്കറ്റ് ലോകം പന്തിനെ വിലയിരുത്തിയത്. 7.2 ഡിഗ്രിയില്‍ കുത്തിത്തിരിഞ്ഞ പന്ത് ബട്‌ലറുടെ ബാറ്റിനും കാലിനുമിടയിലൂടെ സഞ്ചരിച്ച് സ്റ്റംപില്‍ പതിക്കുകയായിരുന്നു.

പിന്നീട് ലിവിംഗ്സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുടക്കാനും കുല്‍ദീപിനായി. എന്നാല്‍ ഒരു കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കുല്‍ദീപുമായി കയര്‍ക്കേണ്ടി വന്നു. 24-ാം ഓവറില്‍ മൊയീന്‍ അലി പുറത്തായി പോയ ശേഷമായിരുന്നു സംഭവം. 22-ാം ഓവറില്‍ കുല്‍ദീപ് ലിവിംഗ്സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. അംപയര്‍ ഔട്ട് വിളിച്ചതുമില്ല. ഇന്ത്യ റിവ്യൂന് മുതിര്‍ന്നില്ല. റിവ്യൂ വേണോയെന്ന് കുല്‍ദീപിനോട് രോഹിത് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത്ര താല്‍പര്യം കാണിച്ചില്ല. റീപ്ലേകളില്‍ ലിവിംഗ്സ്റ്റണ്‍ പുറത്താകുമെന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് കാണിച്ചപ്പോള്‍ കുല്‍ദീപിന്റെ അടുത്തെത്തിയ രോഹിത് താരത്തോട് കയര്‍ക്കുകയായിരുന്നു. വീഡിയോ കാണാം...

ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രോഹിത്തിന്റെ 87 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് നേടിയ 49 റണ്‍സും ഗുണം ചെയ്തു.

രോഹിത് അപാര ക്യാപ്റ്റന്‍, ഇന്ത്യയെ മെരുക്കാന്‍ പാടാണ്; നായകനെ കുറിച്ച് പാക് ഇതിഹാസത്തിന്റെ വാക്കുകളിങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios