രോഹിത്തും അശ്വിനും പുറത്താകും, പകരമെത്തുക രാഹുൽ, ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
രോഹിത് വിട്ടു നിന്നാല്‍ ഓപ്പണറായി യശസ്വി ജയ്സ്വാളിനൊപ്പം അഭിമന്യു ഈശ്വരന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
മുംബൈ: ബോര്‍ഡർ-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഈ മാസം 22ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ അഴിച്ചുപണിയാണ് ഉണ്ടാകുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ന്യൂസിലന്‍ഡിനെിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് 4-0നെങ്കിലും ടെസ്റ്റ് പരമ്പര നേടിയാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാവു.
ക്യാപ്റ്റൻ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. ആദ്യ ടെസ്റ്റിലുണ്ടാകുമോ എന്നത് ഉറപ്പ് പറയാനാവില്ലെന്ന് രോഹിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയയിലെ ഏറ്റവും വേഗമേറിയ വിക്കറ്റെന്ന വിശേഷണമുള്ള പെര്‍ത്തില്‍ ആരൊക്കെയാകും ടീമിലുണ്ടാകുക എന്ന് നോക്കാം.
രോഹിത് വിട്ടു നിന്നാല്‍ ഓപ്പണറായി യശസ്വി ജയ്സ്വാളിനൊപ്പം അഭിമന്യു ഈശ്വരന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയ അഭിമന്യു ഈശ്വരന് പക്ഷെ ഓസ്ട്രേലിയ എക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ തുടരുമ്പോള്‍ വിരാട് കോലിയും റിഷഭ് പന്തുമാകും നാലും അഞ്ചും സ്ഥാനങ്ങളില്‍.
ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുല്‍ കളിച്ചാല്‍ ആറാം നമ്പറിലാവും ഇറങ്ങുക. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടറുടെ റോളില്‍ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചേക്കും. ഓസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയാല്‍ മാത്രമെ സുന്ദറിന് പകരം പേസ് ഓക്ൾ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കാന്‍ സാധ്യതയുള്ളു. പേസര്‍മാരായി ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.
ടീമിലെ നമ്പർ വണ്‍ അവൻ തന്നെ; സഞ്ജുവിനെ നിലനിര്‍ത്താൻ ആലോചിക്കേണ്ട കാര്യമേയില്ലെന്ന് രാഹുല്‍ ദ്രാവിഡ്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ആകാശ് ദീപ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക