'കളി വേണ്ട മോനേ, ഭൂമിയെ തൊടമാട്ടെ'... മല പോലെ വന്ന് എലി പോലെയായ ഛിന്നഗ്രഹത്തിന് ട്രോള്‍പൂരം
ഭൂമിയിലേക്ക് പാഞ്ഞുവന്ന 2024 ഒഎന്‍ ഛിന്നഗ്രഹത്തെ ഡബ്ല്യൂഡബ്ല്യൂഇ താരം ദ ഗ്രേറ്റ് ഖലി ഒന്ന് തലോടി വിടുകയായിരുന്നു എന്നാണ് ഒരു മീം
ഒന്ന് ഉരസിയാല്‍ പോലും ഭൂമി തവിടുപൊടിയാക്കുമായിരുന്ന ഒരു ഭീമന്‍ ഛിന്നഗ്രഹത്തെ കുറിച്ചുള്ള അപ്ഡേറ്റുകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാസ്ത്ര ലോകത്ത് നിന്ന് വന്നിരുന്നത്. 2024 ഒഎന്‍ എന്ന് പേരിട്ടിരുന്ന ഈ ഛിന്നഗ്രത്തിന് അസാധാരണ വലിപ്പവും വേഗവുമുള്ളത് ആശങ്ക പൊരുപ്പിച്ചു. എന്നാല്‍ ഭൂമിയിലെ പേടിപ്പിച്ച് സുരക്ഷിതമായി ഈ ഛിന്നഗ്രഹം കടന്നുകളഞ്ഞു. ഇതാണെങ്കില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുകയും ചെയ്തു. രസകരമായ ഏറെ മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ 2024 ഒഎന്‍ ഛിന്നഗ്രഹത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ടത്.
ഭൂമിയിലേക്ക് പാഞ്ഞുവന്ന 2024 ഒഎന്‍ ഛിന്നഗ്രഹത്തെ ഡബ്ല്യൂഡബ്ല്യൂഇ താരം ദ ഗ്രേറ്റ് ഖലി (ദിലീപ് സിംഗ് റാണ) ഒന്ന് തലോടി വിടുകയായിരുന്നു എന്നാണ് എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു മീം. ഓരോ ഛിന്നഗ്രഹവും ഭൂമിയെ തൊടാതെ പോകുമ്പോഴുള്ള ദിനോസറിന്‍റെ നോട്ടമായിരുന്നു മറ്റൊരു മീം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ എന്ന തരത്തില്‍ ഛിന്നഗ്രഹത്തിന്‍റെ പാത പ്രവചിക്കുന്ന ശാസ്ത്രജ്ഞരാണ് മറ്റൊരു മീമിലെ കഥാപാത്രങ്ങള്‍. ഇങ്ങനെ നിരവധി ട്രോളുകളാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്.
രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പം കണക്കാക്കുന്ന ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഭൂമിക്ക് യാതൊരു കേടുപാടുമേല്‍പിക്കാതെയാണ് സുരക്ഷിത അകലത്തിലൂടെ സെപ്റ്റംബര്‍ 17ന് കടന്നുപോയത്. 210-500 മീറ്റര്‍ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം 40,233 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി പറയുന്നു. സെപ്റ്റംബര്‍ 17-ാം തിയതി ഭൂമിയില്‍ നിന്ന് 997,793 കിലോമീറ്റര്‍ അകലത്തിലൂടെയാണ് 2024 ഒഎന്‍ ഛിന്നഗ്രഹം കടന്നുപോയത് എന്നാണ് അനുമാനം.
Read more: ഛിന്നഗ്രഹം ചമ്മിപ്പോയി; ഭൂമിയെ തൊട്ടുപോലും നോവിക്കാതെ ആകാശ ഭീമന്‍ കടന്നുപോയി, ആശങ്കയൊഴിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം