ഫിറ്റ്‌നസ് ശ്രദ്ധിക്കണം, മുഹമ്മദ് ഷമി ശക്തമായി തിരിച്ചെത്തും; പിന്തുണയുമായി എസ് ശ്രീശാന്ത്

ടീം ഇന്ത്യക്കായി ആര്‍ക്കൊക്കെയാണോ അവസരം ലഭിക്കുന്നത് അവര്‍ മികവ് കാട്ടും എന്ന് എനിക്കുറപ്പാണ് എന്നും ശ്രീശാന്ത് 

T20 World Cup 2022 hope Mohammed Shami back stronger says S Sreesanth

തിരുവനന്തപുരം: പേസര്‍ മുഹമ്മദ് ഷമി ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ഷമിയെ ലോകകപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനമായിരിക്കേയാണ് ശ്രീയുടെ പ്രതികരണം. 

ടീം ഇന്ത്യക്കായി ആര്‍ക്കൊക്കെയാണോ അവസരം ലഭിക്കുന്നത് അവര്‍ മികവ് കാട്ടും എന്ന് എനിക്കുറപ്പാണ്. ടീമിലെത്താന്‍ അവര്‍ക്ക് അര്‍ഹതയുണ്ട് എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അവസരം ലഭിക്കാത്തവര്‍ കഠിന പരിശ്രമം നടത്തുകയും കാത്തിരിക്കുകയും വേണം. ജൂനിയേഴ്‌സായാലും സീനിയേഴ്‌സായാലും അവസരം നല്‍കുന്നതില്‍ ബിസിസിഐ നീതി പുലര്‍ത്തിയിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം. മുഹമ്മദ് ഷമിക്ക് അവസരം നഷ്‌ടമായിട്ടുണ്ടെങ്കില്‍ അദ്ദേഹം ഫിറ്റ്‌നസില്‍ കഠിന പരിശ്രമം നടത്തുമെന്നും ശക്തമായി തിരിച്ചെത്തുമെന്നുമാണ് എന്‍റെ വിശ്വാസം. ഇതൊരു ടി20 ലോകകപ്പാണ്, ഏകദിന ലോകകപ്പോ ടെസ്റ്റ് ക്രിക്കറ്റോ അല്ല. മികച്ച ബൗളറാണ് ഷമി, ടീമിന് ഏറെ സവിശേഷതകള്‍ നല്‍കിയ താരമാണ്. എന്നാല്‍ ഷമി കൂടുതല്‍ ഫിറ്റ്‌നസ് കൈവരിക്കേണ്ടതുണ്ട് എന്നും ശ്രീശാന്ത് ക്രിക്കറ്റ് നെസ്റ്റിനോട് പറഞ്ഞു.   

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ മത്സരത്തിന് മുമ്പ് അപ്രതീക്ഷിതമായി താരം കൊവിഡ് ബാധിതനായി പുറത്തായി. പകരം പേസറായി ഉമേഷ് യാദവിനേയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഉമേഷിന് റണ്‍സ് പിടിച്ചുകെട്ടാനായിരുന്നില്ല. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

ഇന്ത്യ എയ്ക്കായി നടത്തിയത് മിന്നുന്ന പ്രകടനം, കണക്കുകളിതാ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു ടീമിലുണ്ടാവും

Latest Videos
Follow Us:
Download App:
  • android
  • ios