'അക്‌സറിനോട് എന്തെങ്കിലും ദേഷ്യമുണ്ടോ?' സൂര്യകുമാറിന് വിമര്‍ശനം, വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് ആരാധകര്‍

സ്പിന്നര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്ക് ബുദ്ധിമുട്ടുമ്പോള്‍ അക്‌സര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സൂര്യ മറന്നുപോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

suryakumar yadav criticized for poor captaincy after he denied axar patel

ഡര്‍ബന്‍: ദക്ഷിണാഫ്രിയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് വിമര്‍ശനം. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 125 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്റ്റബ്സിന്റെ പ്രകടനം നിര്‍ണായകമായി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു.

സ്പിന്നര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്ക് ബുദ്ധിമുട്ടുമ്പോള്‍ അക്‌സര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സൂര്യ മറന്നുപോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇടങ്കയ്യന്‍ സ്പിന്നറായ അക്‌സറിന് ഒരോവര്‍ മാത്രമാണ് സൂര്യ നല്‍കിയത്. ആ ഓവറില്‍ അക്‌സര്‍ വിട്ടുകൊടുത്തതാവട്ടെ ഒരു റണ്‍ മാത്രവും. എന്നിട്ടും പിന്നീട് അക്‌സറിന് ഓവര്‍ നല്‍കിയതേതയില്ല. അതേസമയം, വരുണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മറ്റൊരു സ്പിന്നറായ രവി ബിഷ്‌ണോയ് നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റും താരം സ്വന്തമാക്കി. അങ്ങനെ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു പിച്ചില്‍ അക്‌സറിനെ മാറ്റിനിര്‍ത്തിയതാണ് തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ പക്ഷം. ഡെത്ത് ഓവറില്‍ അര്‍ഷ്ദീപിന് തിളങ്ങാനും സാധിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 44 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റ്യാന്‍ റിക്കിള്‍ടണ്‍ (13), എയ്ഡന്‍ മാര്‍ക്രം (3), റീസ ഹെന്‍ഡ്രിക്സ് (24) എന്നിവരാണ് പുറത്തായത്. പിന്നീട് മാര്‍കോ ജാന്‍സന്‍ (7)  സ്റ്റബ്സ് സഖ്യം 20 റണ്‍സ് ചേര്‍ത്തു. എന്നാന്‍ ജാന്‍സനെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഹെന്റിച്ച ക്ലാസന്‍ (2), ഡേവിഡ് മില്ലര്‍ (0) എന്നിവരെ കൂടി തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വരുണ്‍ മടക്കി. ഇതോടെ ആറിന് 66 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ആന്‍ഡിലെ സിംലെനിനെ (7) രവി ബിഷ്ണോയ് ബൗള്‍ഡാക്കിയെങ്കിലും ജെറാള്‍ഡ് കോട്സീയെ (9 പന്തില്‍ 19) കൂട്ടുപിടിച്ച് സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.

ഡിവില്ലിയേഴ്‌സിന് നന്നേ ബോധിച്ചു, എന്നോ ആരാധകനായി! സഞ്ജുവിനെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കണമെന്ന് മുന്‍ താരം

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മെരുക്കുകയായിരുന്നു. 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഇന്ന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios