ഇങ്ങനെ പ്രതീക്ഷ തരാമോ? 'ഇന്ത്യ - ന്യൂസിലന്‍ഡ് ടെസ്റ്റ് സമനിലയിലേക്ക്'; ഗൂഗിള്‍ കണ്ട് ഞെട്ടി ആരാധകര്‍

മത്സരം 99 ശതമാനം സമനിലയില്‍ അവസാനിക്കുമെന്നാണ് ഗൂഗിളിന്റെ സാധ്യതകള്‍ പറയുന്നത്.

social media reaction after seeing win probability by google on IND vs NZ Pune test

പൂനെ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസറ്റിലും പരാജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. 359 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇനി വിജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ന്യൂസിലന്‍ഡിനെ കാത്തിരിക്കുന്നത്. പൂനെയിലും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേട് ഇന്ത്യയുടേ പേരിലാവും. നാട്ടില്‍ തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര കൈവിടാന്‍ പോവുന്നത്.

ഇതിനിടെ ഗൂഗിളിന്റെ മത്സരഫല സാധ്യതകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ ചര്‍ച്ചയായിരിക്കുന്നത്. മത്സരം 99 ശതമാനം സമനിലയില്‍ അവസാനിക്കുമെന്നാണ് ഗൂഗിളിന്റെ സാധ്യതകള്‍ പറയുന്നത്. 0.9% ഇന്ത്യ ജയിക്കുമെന്നും ന്യൂസിലന്‍ഡിന് 1% മാത്രമാണ് സാധ്യതകള്‍ കല്‍പ്പിക്കുന്നത്. എങ്ങനെ ഇത്തരത്തില്‍ വന്നുവെന്നുളളത് വ്യക്തമല്ല. സാങ്കേതിക പിഴവാകാമെന്നാണ് നിഗമനം. എങ്കിലും ഇതുമായി ബന്ധബെട്ട് രസകരമായ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഹാക്ക് ചെയ്തതാവാമെന്നൊക്കെയാണ് പോസ്റ്റുകളില്‍ കാണുന്നത്. ചില രസകരമായ പോസ്റ്റുകള്‍ വായിക്കാം...

അതേസമയം, മോശം ഫോമിന്റെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായി വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ നിര്‍ത്തി പൊരിക്കുകയാണ് ആരാധകര്‍. ഇങ്ങനെ കളിക്കാനാണെങ്കില്‍ ഇരുവരും വിരമിക്കുന്നതാണ് നല്ലതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. കോലിയാകട്ടെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സെടുത്ത് സാന്റനറുടെ ഫുള്‍ടോസില്‍ ബൗള്‍ഡായി പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സെടുത്ത് സാന്റനറുടെ പന്തില്‍ ബൗള്‍ഡായി. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് കോലിയുമായുള്ള ഓട്ടത്തിനിടെ റണ്ണൗട്ടാവുകയും ചെയ്തു.

ആഭിമന്യു ഈശ്വരനെയും റുതുരാജ് ഗെയ്ക്വാദിനെയും പോലുള്ള യുവതാരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും കുറച്ചെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇനിയെങ്കിലും വിരമിക്കൂവെന്നും ആരാധകര്‍ എക്‌സില്‍ കുറിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ പരമ്പരക്ക് ശേഷം രോഹിത്തിന്റെ പ്രകടനങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടി. 5, 0, 39, 16*, 24, 39, 14, 13, 131, 19, 2, 55, 103, 6, 5, 23, 8, 2, 52, 0 എന്നിങ്ങനെയാണ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം. കഴഞ്ഞ 20 ഇന്നിംഗ്‌സില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും മാത്രമാണ് രോഹിത്തിന് നേടാനായത്.

Latest Videos
Follow Us:
Download App:
  • android
  • ios