IPL 2022 : പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി രാഹുല്‍ ചാഹര്‍; ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടം, കോലി ക്രീസില്‍
ആര്‍സിബിക്ക് ലഭിച്ച 12 റണ്‍സും എക്‌സ്ട്രായാണ്. അതേസമയം വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഫാഫിനെ ഷാറുഖ് ഖാന്‍ വിട്ടുകളയുകയും ചെയ്തു. ഒഡെയ്ന്‍ സ്മിത്തിന്റെ ഓവറിലായിരുന്നു സുവര്‍ണാവസരം.
നവി മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (RCB) ഭേദപ്പെട്ട തുടക്കം. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒന്നിന് 57 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (17), വിരാട് കോലി (3) എന്നിവരാണ് ക്രീസില്‍. അനുജ് റാവത്താണ് (21) പുറത്തായത്. രാഹുല്‍ ചാഹറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
ആര്‍സിബിക്ക് ലഭിച്ച 12 റണ്‍സും എക്‌സ്ട്രായാണ്. അതേസമയം വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഫാഫിനെ ഷാറുഖ് ഖാന്‍ വിട്ടുകളയുകയും ചെയ്തു. ഒഡെയ്ന്‍ സ്മിത്തിന്റെ ഓവറിലായിരുന്നു സുവര്‍ണാവസരം. ഇരു ടീമുകളേയും നയിക്കുന്നത് പുതിയ ക്യാപ്റ്റന്മാരാണ്. ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ നായകന്‍.
ഡു പ്ലെസിക്ക് പുറമെ ഷെഫാനെ റുഥര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി, വാനിഡു ഹസരങ്ക എന്നിവരാണ് ആര്‍സിബിയുടെ ഓവര്‍സീസ് താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സെ, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റുഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അക്ഷ്ദീപ്.
പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.