രഞ്ജിട്രോഫി: ബംഗാളിനെതിരായ സമനില; പോയന്‍റ് പട്ടികയില്‍ കർണാടകയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി കേരളം
കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതോടെ ബംഗാള്‍ മൂന്ന് കളികളില്‍ ഏഴ് പോയന്‍റുമായി നാലാം സ്ഥാനത്തും പഞ്ചാബ് ആറ് പോയന്‍റുമായി അഞ്ചാം സ്ഥാനത്തുമാണ്.
കൊല്‍ക്കത്ത: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില നേടിയ കേരളം പോയന്‍റ് പട്ടികയില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മഴ കളിച്ചതോടെ ബംഗാളിനെതിരെ സമനില വഴങ്ങേണ്ടിവന്നെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ കേരളത്തിന് രണ്ട് പോയന്‍റും ബംഗാളിന് ഒരു പോയന്‍റും ലഭിച്ചു.
മൂന്ന് മത്സരങ്ങളില്‍ രണ്ട് സമിനലയും ഒരു ജയവും അടക്കം 10 പോയന്‍റുമായാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു ജയവുമുള്ള ഹരിയാനയാണ് 13 പോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടക എട്ട് പോയന്‍റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതോടെ ബംഗാള്‍ മൂന്ന് കളികളില്‍ ഏഴ് പോയന്‍റുമായി നാലാം സ്ഥാനത്തും പഞ്ചാബ് ആറ് പോയന്‍റുമായി അഞ്ചാം സ്ഥാനത്തുമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക. രഞ്ജി ട്രോഫിയില്‍ നവംബര്‍ ആറു മുതല്‍ ആറാം സ്ഥാനത്തുള്ള ഉത്തര്‍ പ്രദേശുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356-9ന് മറുപടിയായി നാലാം ദിനം ക്രീസിലിറങ്ങിയ ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സ്കോര്‍ കേരളം 356-9, ബംഗാള്‍ 181-3.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക