അര്‍ധസെഞ്ചുറിക്ക് പിന്നാലെ മുഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും പുറത്ത്; ഹരിയാനക്കെതിരെ കേരളം തകരുന്നു

വെളിച്ചക്കുറവ് മൂലം ആദ്യ സെഷനിലെ കളി നഷ്ടമായപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റാണ് കേരളത്തിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്.

Ranji Trophy Elite 2024-25: Haryana vs Kerala Live Updates, Sachin Baby and Mohammed Azharuddeen hits 50

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം 158-5ലേക്ക് വീണെങ്കിലും ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി എം ഡി നിധീഷും റണ്ണൊന്നുമെെടുക്കാതെ ഷോണ്‍ റോജറും ക്രീസില്‍.

74 പന്തില്‍ 53 റണ്‍സെടുത്ത അസറുദ്ദീനെയും 146 പന്തി‍ല്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിക്കറ്റുകള്‍ ചായക്ക് തൊട്ടു മുമ്പ് നഷ്ടമായത് കേരളത്തിന് കനത്ത  തിരിച്ചടിയായി.സച്ചിനും അസറുദ്ദീനും പുറമെ അക്ഷയ് ചന്ദ്രന്‍റെയും ജലജ് സക്സേനയുടെയും സൽമാന്‍ നിസാറിന്‍റെയും വിക്കറ്റുകളാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്. 55 റണ്‍സെടുത്ത രോഹൻ കുന്നുമ്മലിന്‍റെയും ബാബാ അപരാജിതിന്‍റെയും വിക്കറ്റുകൾ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു.

ഇന്ത്യയെ ഞെട്ടിച്ച ഓൾ റൗണ്ട് ഷോ, ഐപിഎൽ ലേലത്തിൽ ആ ദക്ഷിണാഫ്രിക്കൻ താരം 10 കോടി ഉറപ്പിച്ചെന്ന് ഡെയ്‌ൽ സ്റ്റെയ്ൻ

വെളിച്ചക്കുറവ് മൂലം ആദ്യ സെഷനിലെ കളി നഷ്ടമായപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റാണ് കേരളത്തിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ഇന്നലത്തെ സ്കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അക്ഷയ് ചന്ദ്രന്‍ 59 റണ്‍സെടുത്ത് അന്‍ഷുല്‍ കാംബോജിന്‍റെ പന്തില്‍ ബൗള്‍ഡായി. ടീം സ്കോര്‍ 150 കടന്നതിന് പിന്നാലെ നാല് റണ്‍സെടുത്ത ജലജ് സക്സേനയെ അന്‍ഷുല്‍ കാംബോജ് വിക്കറ്റിന് മുന്നില്‍ കുടുക്കി കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ സല്‍മാന്‍ നിസാറിനെ(0) പൂജ്യനായി മടക്കിയ അന്‍ഷുല്‍ കാംബോജ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. പിന്നീട് 64 റണ്‍സ് കൂട്ടുകെട്ടിലൂടെ അസറുദ്ദീന്‍-സച്ചിന്‍ ബേബി സഖ്യം കേരളത്തെ കരകയറ്റി. ചായക്ക് തൊട്ടു മുമ്പ് അസറുദ്ദീനെയും സച്ചിന്‍ ബേബിയെയും വീഴ്ത്തിയ അന്‍ഷുല്‍ കാംബോജ് ഏഴ് വിക്കറ്റ് നേട്ടം തികച്ചു. 21 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്താണ് അന്‍ഷുല്‍ കാംബോജ് ആറ് വിക്കറ്റെടുത്തത്.

'ഗൗതം ഗംഭീര്‍ ശരിക്കും പേടിച്ചിട്ടുണ്ട്, അതുകൊണ്ടാണ് എനിക്കെതിരെ തിരിയുന്നത്'; വാക് പോര് തുടര്‍ന്ന് പോണ്ടിംഗ്

കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതിനാല്‍ ആദ്യ സെഷനില്‍ മത്സരം പൂര്‍ണമായും തടസപ്പെട്ടിരുന്നു. രണ്ടാം ദിനം വെളിച്ചക്കുറവാണ് വില്ലനായത്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറാണ് കേരളം ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios