Asianet News MalayalamAsianet News Malayalam

വനിത ടി20 ലോകകപ്പ് സമ്മാനത്തുകയില്‍ ഞെട്ടി ന്യൂസിലന്‍ഡ്! വാരിയത് കോടികള്‍, ഇന്ത്യക്ക് രണ്ട് കോടിയില്‍ കൂടുതല്‍

19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു.

new zealand women earn huge amount of prize money after first title
Author
First Published Oct 21, 2024, 1:42 PM IST | Last Updated Oct 21, 2024, 1:42 PM IST

ദുബായ്: ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് വനിതാ ടി20 ലോകകപ്പ് ഉയര്‍ത്തുന്നത്. മുമ്പ് രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചിരുന്നുവെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. 2009ല്‍ പ്രഥമ വനിതാ ടി20 ലോകകപ്പിലും തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പിലുമാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ കടന്നത്. എന്തായാലും കന്നി കിരീടം നേടിയ ന്യൂസിലന്‍ഡ് വനിതകള്‍ ഞെട്ടലിലാണ്. സമ്മാനത്തുക തന്നെയാണ് അതിന് കാരണം. പുരുഷ - വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കാന്‍ ഐസിസി തീരുമാനിച്ചിരുന്നു.

19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു. അതിന്റെ ഇരട്ടിയാണ് ഇത്തവണ ഐസിസി നല്‍കിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപ ലഭിക്കും. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനത്തുക വിതരണം ചെയ്യും. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് രൂപ 5.7 കോടി വീതം ലഭിക്കും. അഞ്ച് മുതല്‍ എട്ട് വരെ റാങ്കുകള്‍ നേടുന്ന ടീമുകള്‍ക്ക് 2.25 കോടി വീതം സമ്മാനമായി നല്‍കും. 

കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍! സഞ്ജുവിന്റെ അടുത്ത അങ്കം ഇനി ബംഗാളിനെതിരെ

അന്തിമ റാങ്കിംഗ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യ ആറാം സ്ഥാനത്താണ് എന്ന് തന്നെ പറയാം. ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഗ്രൂപ്പ് ബിയില്‍ കളിച്ച ഇംഗ്ലണ്ടിന് ആറ് പോയിന്റുണ്ട്. അവരാണ് അഞ്ചാം സ്ഥാനത്ത്. എങ്കിലും അവര്‍ക്ക് സെമി ഫൈനലില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഇംഗ്ലണ്ടിന്റേയും ദക്ഷിണാഫ്രിക്കയുടേയും പിന്നിലായി. അവര്‍ക്കും ആറ് പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. 

ഇംഗ്ലണ്ടിന് പിന്നിലാണ് ഇന്ത്യ. ഇന്ത്യക്ക് 2.25 കോടി സമ്മാനത്തുകയായി ലഭിക്കും. കൂടാതെ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും ഗ്രൂപ്പ് ചാംപ്യന്മാരായതിനാല്‍ അവര്‍ക്ക് 26 ലക്ഷം രൂപ കൂടുതലായി ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios