IPL 2022 : ഡല്‍ഹി കാപിറ്റല്‍സിന്റെ ടീം ബസ് ആക്രമിസംഘം അടിച്ചുതകര്‍ത്തു; ഹോട്ടലിന് കനത്ത സുരക്ഷ
ടീംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലെ ബസാണ് അക്രമിസംഘം അടിച്ചുതര്‍ത്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
മുംബൈ: ഐപിഎല്‍ (IPL 2022) ടീം ഡല്‍ഹി കാപിറ്റല്‍സിന്റെ (Delhi Capitals) ടീം ബസ് ആക്രമികള്‍ അടിച്ചുതര്‍ത്തു. ടീംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലെ ബസാണ് അക്രമിസംഘം അടിച്ചുതര്‍ത്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേനയില്‍ അംഗങ്ങളായ അഞ്ചു പേരെ മുംബൈ പോലീസ് (Mumbai Police) അറസ്റ്റ് ചെയ്തു. ആക്രമികള്‍ ആദ്യം ബസ്സിനുനേരെ കല്ലെറിയുകയാണ് ചെയ്തത്. പിന്നാലെ വടികള്‍ ഉപയോഗിച്ച് ബസ്സിന്റെ ചില്ലുകളും തകര്‍ത്തു. ടീം ബസ് ആക്രമിക്കപ്പെട്ടതോടെ ഹോട്ടലിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.
ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ബാനറുമായാണ് ആക്രമികള്‍ എത്തിയത്.
കരാര്‍ ഡല്‍ഹി കമ്പനിക്ക് നല്‍കിയത് മുംബൈയിലെ ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചെന്ന് മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേന നേതാവ് സഞ്ജയ് നായിക് കുറ്റപ്പെടുത്തിയിരുന്നു.