കോപ്പ അമേരിക്ക ഫൈനല്‍ മെസിയുടെ അവസാന ടൂര്‍ണമെന്റാകുമോ? വിരമിക്കലിനെ കുറിച്ച് ഇതിഹാസ താരം

മേജര്‍ ലീഗ് സോക്കറില്‍ ഇപ്പോള്‍ ഇന്റര്‍ മിയാമിയില്‍ കളിക്കുന്ന മെസി 2026 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കൊപ്പം കളിക്കുന്നത് തുടരുമോ എന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

messi on his retirement plans from argentine jersey

ഫ്‌ളോറിഡ: കോപ്പ അമേരിക്കയില്‍ മറ്റൊരു ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീന. കലാശപ്പോരില്‍ കൊളംബിയയാണ് ലിയോണല്‍ മെസിയുടേയും സംഘത്തിന്റെയും എതിരാളി. കിരീടം നിലനിര്‍ത്തുക എന്നതിലുപരി വിരമിക്കാനൊരുങ്ങുന്ന എയ്ഞ്ചല്‍ ഡി മരിയക്ക് യാത്രയയപ്പ് നല്‍കണം അര്‍ജന്റീന. ഇതിനിടെ മെസി വിരമിക്കല്‍ വാര്‍ത്തകളും ചര്‍ച്ചയാവുന്നുണ്ട്.

വിരമിക്കലിനെ കുറിച്ച് മെസി തീരുമാനമൊന്നും എടുത്തില്ലെങ്കിലും കാനഡയ്‌ക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുന്നത്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്... ''അര്‍ജന്റീനയുമായുള്ള എന്റെ 'അവസാന പോരാട്ടങ്ങള്‍' ആസ്വദിക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയും ഫിഫ ലോകകപ്പും ആസ്വദിച്ചത് പോലെയാണ് ഞാന്‍ ഈ ടൂര്‍ണമെന്റും ആസ്വദിക്കുന്നത്. ഇവ അവസാന പോരാട്ടങ്ങളാണ്, ഞാനത് പരമാവധി ആസ്വദിക്കുകയാണ്.''മെസി പറഞ്ഞു.

സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ ചേര്‍ത്തുപിടിച്ച് രോഹിത്! ബോണസില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കെന്ന് ഹിറ്റ്മാന്‍

മേജര്‍ ലീഗ് സോക്കറില്‍ ഇപ്പോള്‍ ഇന്റര്‍ മിയാമിയില്‍ കളിക്കുന്ന മെസി 2026 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കൊപ്പം കളിക്കുന്നത് തുടരുമോ എന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല. മെസിയെ കുറിച്ച് പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയും സംസാരിച്ചിരുന്നു. ''മെസിയെ അദ്ദേഹത്തിന്റെ വഴിക്ക് വിട്ടേക്കൂ. അവന് മുന്നില്‍ ഞങ്ങളൊരുകാലത്തും വാതിലുകള്‍ അടയ്ക്കില്ല. മെസിക്ക് എത്ര കാലം വേണമെങ്കിലും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം. എല്ലാ തീരുമാനങ്ങളും മെസിക്ക് വിട്ടിരിക്കുകയാണ്.'' സ്‌കലോണി വ്യക്തമാക്കി.

ഞായറാഴ്ച്ചയാണ് കോപ്പ അമേരിക്ക ഫൈനല്‍. രണ്ടാം കിരീടമാണ് കൊളംബിയ ലക്ഷ്യമിടുന്നത്. അര്‍ജന്റീന കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലും. കോപ്പയ്ക്ക് ശേഷം സ്‌കലോണി സ്ഥാനമൊഴിയുമെന്ന വാര്‍ത്തയുമുണ്ടായിരുന്നു. അര്‍ജന്റൈന്‍ ടീമില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios