ലോകകപ്പിലെ അതിവേഗ ഫിഫ്റ്റിയുമായി കുശാല്‍ പെരേര, കിവീസിനെതിരെ ലങ്ക തകരുന്നു; ചങ്കിടിച്ച് പാകിസ്ഥാന്‍
ഒരറ്റത്ത് കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് ലങ്ക തകര്‍ന്നടിയിുകയായിരുന്നു. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെ(6) ട്രെന്‍റ് ബോള്‍ട്ട് മടക്കിയപ്പോള്‍ സദീര സമരവിക്രമയെ(1) ബോള്‍ട്ട് തന്നെ വീഴ്ത്തി.
ബെംഗലൂരു: ഈ ലോകകപ്പിലെ അതിവേഗ ഫിഫ്റ്റിയുമായി കുശാല്‍ പെരേര തകര്‍ത്തടിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 14 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ ഏയഞ്ചലോ മാത്യൂസും 10 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും ക്രീസില്‍. കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവറിലെ ഓപ്പണര്‍ പാതും നിസങ്കയെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത നിസങ്കയെ സൗത്തിയുടെ പന്തില്‍ ടോം ലാഥം ക്യാച്ചെടുത്ത് പുറത്താക്കി. സൗത്തിയുടെ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പെ അനായാസ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കുശാല്‍ പെരേരെ പിന്നീട് തകര്‍ത്തടിച്ചു.
ഒരറ്റത്ത് കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് ലങ്ക തകര്‍ന്നടിയിുകയായിരുന്നു. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെ(6) ട്രെന്‍റ് ബോള്‍ട്ട് മടക്കിയപ്പോള്‍ സദീര സമരവിക്രമയെ(1) ബോള്‍ട്ട് തന്നെ വീഴ്ത്തി. കുശാല്‍ പെരേര ബൗണ്ടറികള്‍ക്ക് പിന്നാലെ ബൗണ്ടറി പറത്തി 22 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി ലോകകപ്പിലെ അതിവേഗ ഫിഫ്റ്റി തികച്ചു.
ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു പെരേരയുടെ ഇന്നിംഗ്സ്. എന്നാല്‍ പെരേര അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ചരിത് അസലങ്കയെ(8) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ തകര്‍ത്തടിച്ച കുശാല്‍ പെരേരയെ ലോക്കി ഫെര്‍ഗൂസന്‍ തന്നെ പുറത്താക്കി. ലോക്കിയുടെ പന്തില്‍ പെരേരയെ സാന്‍റനര്‍ പിടികൂടുകയായിരുന്നു.
ലോകകപ്പില്‍ അങ്ങനെ സംഭവിച്ചപ്പോഴൊക്കെ ഓസ്ട്രേലിയ കിരീടവുമായെ മടങ്ങിയിട്ടുള്ളു; ഇന്ത്യ കരുതിയിരിക്കണം
ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക തകര്‍ന്നടിയുമ്പോള്‍ ചങ്കിടിക്കുന്നത് പാകിസ്ഥാനാണ്. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന് മുകളില്‍ വിജയം നേടിയാലെ പാകിസ്ഥാന് സെമി സാധ്യതയുള്ളു. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള ന്യൂസിലന്‍ഡിന് വെറും ജയം നേടിയാലും സെമിയില്‍ ഇന്ത്യയുടെ എതിരാളികളാകാന്‍ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക