IPL 2022 : 'ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ തീരുമാനം അനുഷ്‌കയെ സ്തബ്ധയാക്കി'; വിശദീകരിച്ച് വിരാട് കോലി
2008 പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ഏക വിദേശതാരവും ഡിവില്ലിയേഴ്‌സാണ്. 11 സീസണിലും ദ്ദേഹം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയോട് (Virat Kohli) അടുത്ത സൗഹൃദബന്ധമാണ് ഡിവില്ലിയേഴ്‌സിന്. അതിപ്പൊഴും തുടരുന്നു.
മുംബൈ: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് (AB de Villiers) ഇല്ലാത്ത ആദ്യ ഐപിഎല്ലില്‍ സീസണാണിത്. 2008 പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ഏക വിദേശതാരവും ഡിവില്ലിയേഴ്‌സാണ്. 11 സീസണിലും അദ്ദേഹം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയോട് (Virat Kohli) അടുത്ത സൗഹൃദബന്ധമാണ് ഡിവില്ലിയേഴ്‌സിന്. അതിപ്പൊഴും തുടരുന്നു.
2021 ഐപിഎല്‍ സീസണിന് ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു അദ്ദേഹം. ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ വാര്‍ത്ത ആദ്യം കേട്ടപ്പോഴുണ്ടായ ചിന്തയെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ കോലി. ആര്‍സിബി പുറത്തുവിട്ട വീഡിയോയിലാണ് കോലി ഇക്കാര്യം പറയുന്നത്. ''ആ ദിവസം എനിക്കോര്‍മയുണ്ട്. അദ്ദേഹം എനിക്ക് വോയ്‌സ് മെസേജ് അയച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോഴായിരുന്നു സന്ദേശം. കാറില്‍ അനുഷ്‌കയുണ്ടായിരുന്നു.
മെസേജ് കണ്ടതിന് ശേഷം ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖം കണ്ടപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത്, കാര്യമെന്താണെന്ന് എന്നോട് പറയേണ്ട എന്നാണ്. സംഭവമെന്താണെന്ന് അവര്‍ക്ക് മനസിലായിരുന്നു. അവളും ഒന്നും മിണ്ടിയില്ല.'' കോലി വിശദീകരിച്ചു.
വിരമിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ഡിവില്ലിയേഴ്‌സ് സൂചിപ്പിച്ചിരുന്നതായും കോലി വ്യക്തമാാക്കി. ''ഞങ്ങളുടെ രണ്ട് പേരുടേയും റൂം അടുത്തടുത്തായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഒന്ന് ഇരുന്ന് സംസാരിക്കണമെന്ന്. ഡിവില്ലിയേഴ്‌സ് മുമ്പ് ഇങ്ങനെയൊന്നും എന്നോട് സംസാരിച്ചിരുന്നില്ല. ഡിവില്ലിയേഴ്‌സിന് എന്തോ എന്നോട് പറയാനുണ്ടായിരുന്നു. വല്ലാത്തൊരു സാഹചര്യമായിരുന്നത്. എനിക്കൊന്നം പറയാന്‍ കഴിയുന്നുണ്ടായരുല്ല.'' കോലി പറഞ്ഞുനിര്‍ത്തി.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആര്‍സിബി കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. എന്നാല്‍ പഞ്ചാബ് കിംഗ്‌സിനോട് പരാജയപ്പെടുകയായിരുന്നു. കോലി മികച്ച പ്രകടനം നടത്തിയ മത്സരം കൂടിയായിരുന്നുവത്. 29 റണ്‍സെടുത്ത താരം 41 റണ്‍സെടുത്തു. പുതിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് 88 റണ്‍സെടുത്തിരുന്നു.