Asianet News MalayalamAsianet News Malayalam

വരാനിരിക്കുന്നതിന്‍റെ വലിയ സൂചനയോ?,'ബെംഗളൂരു ബോയ്സിന്‍റെ' ചിത്രം പങ്കുവെച്ച് ആർസിബി; കിംഗിനൊപ്പം കെ എൽ രാഹുലും

വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കെ എല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് വിട്ട് ആര്‍സിബിയില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകൾക്കിടെയാണ് ആര്‍സിബിയുടെ പോസ്റ്റ്.

KL Rahul to RCB?, RCB shares Picture of Bangalore boys!, Virat Kohli and KL Rahul in One Frame
Author
First Published Oct 14, 2024, 9:51 PM IST | Last Updated Oct 14, 2024, 9:51 PM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം അംഗങ്ങള്‍. മറ്റന്നാള്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ വിരാട് കോലിയും കെ എല്‍ രാഹുലും ഒരു ഫ്രെയിമില്‍ നെറ്റ് പ്രാക്ടീസ് ചെയ്യുന്ന ചിത്രം പങ്കുവെച്ച് ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച. ബെംളൂരു ബോയ്സ് എന്ന അടിക്കുറിപ്പിടെയാണ് ആര്‍സിബി ചിത്രം പങ്കുവെച്ചത്.

വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കെ എല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് വിട്ട് ആര്‍സിബിയില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്നൗ ടീം ഉടമ തോല്‍വിയുടെ പേരില്‍ രാഹുലിനെ ഗ്രൗണ്ടില്‍ വെച്ച് പരസ്യമായി ശകാരിച്ചത് ടീം മാനേജ്മെന്‍റും ക്യാപ്റ്റനും തമ്മില്‍ അകലാന്‍ കാരണമായെന്നും രാഹുലിനെ തിരിച്ചെത്തിച്ച് ആര്‍സിബി ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ടീമുകള്‍ ഇതുവരെ മനസുതുറന്നിട്ടില്ല. രാഹുലിനെ എന്തുവിലകൊടുത്തും ലഖ്നൗ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന സൂചനകളുണ്ടെങ്കിലും ഇതുവരെ ഐപിഎല്‍ കിരീടമോ രണ്ടാം സ്ഥാനമോയ നേടാനാവാത്ത രാഹുലിനെ കൈവിടാനും സാധ്യതകളുണ്ട്.

മുന്‍ ആര്‍സിബി താരം കൂടിയായ രാഹുല്‍ തിരിച്ചെത്തിയാല്‍ ആര്‍സിബി ഇരുകൈയും നീട്ടീ സ്വീകിരിക്കുകയും ചെയ്യും. ഇതിനിടെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ കളിക്കാരന്‍ കൂടിയായ രാഹുലിന്‍റെയും കോലിയുടെ ചിത്രത്തിന് ആര്‍സിബി നല്‍കിയ അടിക്കുറിപ്പ് ആറരാധകര്‍ ചര്‍ച്ചയാക്കുന്നത്. ചിത്രത്തിന് താഴെ കമന്‍റായി ആരാധകര്‍ ചോദിക്കുന്നതും ഇതേ ചോദ്യമാണ്. വരാനിരിക്കുന്നതിന്‍റെ വലിയ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും അതിന് ഉത്തരം കിട്ടാന്‍ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ഈ മാസം 31വരെയാണ് ബിസിസിഐ ഐപിഎല്‍ ടീമുകള്‍ക്ക് സമയപരിധി അനുവദിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios