Asianet News MalayalamAsianet News Malayalam

വീണ്ടും സെഞ്ചുറി! ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ജോ റൂട്ടിന് മുന്നില്‍ വീണു

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിമാറിയിരുന്നു ജോ റൂട്ട്.

joe root scores another century in test cricket
Author
First Published Oct 9, 2024, 4:36 PM IST | Last Updated Oct 9, 2024, 4:36 PM IST

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സ്വ്പന ഫോം തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ജോ റൂട്ട്. പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റിലാണ് റൂട്ട് സെഞ്ചു നേടിയത്. ... റണ്‍സുമായി താരം ക്രീസിലുണ്ട്. കരിയറിലെ 35-ാം ടെസ്റ്റ് സെഞ്ചുറിയാണ് റൂട്ട് നേടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും റൂട്ടിന് സാധിച്ചു. മുന്‍ താരങ്ങളായ യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ), ബ്രയാന്‍ ലാറി (വെസ്റ്റ് ഇന്‍ഡീസ്), മഹേല ജയവര്‍ധന (ശ്രീലങ്ക) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്.

നേരത്തെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിമാറിയിരുന്നു ജോ റൂട്ട്. മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് 33കാരനായ റൂട്ട് മറികടന്നത്. തന്റെ 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, കുക്ക് ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകളില്‍ നിന്ന് 12,472 റണ്‍സാണ് നേടിയിരുന്നത്. കുക്കിന്റെ നേട്ടം മറികടക്കാന്‍ റൂട്ടിന് 71 റണ്‍സ് വേണമായിരുന്നു. 

ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

ജോ റൂട്ട്  12,473*
അലസ്റ്റര്‍ കുക്ക്  12,472
ഗ്രഹാം ഗൂച്ച് - 8900
അലക് സ്റ്റുവര്‍ട്ട് - 8463
ഡേവിഡ് ഗവര്‍ - 8231

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ റൂട്ട് അഞ്ചാം സ്ഥാനത്തേക്കും മുന്നേറി. 200 മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ, 13378), ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക, 13289), രാഹുല്‍ ദ്രാവിഡ് (ഇന്ത്യ, 13288) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - 15,921
റിക്കി പോണ്ടിംഗ് - 13,378
ജാക്വസ് കാലിസ് - 13, 289
രാഹുല്‍ ദ്രാവിഡ് - 13,288
ജോ റൂട്ട് - 12,473*

Latest Videos
Follow Us:
Download App:
  • android
  • ios