IPL 2022 : സിഎസ്കെ കിരീടം നിലനിര്‍ത്തുമോ? സാധ്യതകളെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍ പറയുന്നതിങ്ങനെ

വെറ്ററന്‍ താരങ്ങളായ അമ്പാട്ടി റായുഡു,  റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും ടീമിലുണ്ട്. എന്നാല്‍ അവരുടെ ഐപിഎല്‍ ഹീറോ സുരേഷ് റെയ്‌നയെ തിരിച്ചെത്തിക്കാന്‍ ചെന്നൈ തയ്യാറായില്ല. പ്രധാന പേസര്‍ ദീപക് ചാഹറിന് പരിക്കേല്‍ക്കുകയും ചെയ്തു. 

irfan pathan on csk and their chances in ipl 2022

മുംബൈ: ഈ സീസണിലും വെറ്ററന്‍ താരങ്ങള്‍ കൂടുതലുള്ള സംഘമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേത് (CSK). രവീന്ദ്ര ജഡേജ (Ravindra Jadeja), എം എസ് ധോണി (MS Dhoni), റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി (Moeen Ali) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. വെറ്ററന്‍ താരങ്ങളായ അമ്പാട്ടി റായുഡു,  റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും ടീമിലുണ്ട്. എന്നാല്‍ അവരുടെ ഐപിഎല്‍ ഹീറോ സുരേഷ് റെയ്‌നയെ തിരിച്ചെത്തിക്കാന്‍ ചെന്നൈ തയ്യാറായില്ല. പ്രധാന പേസര്‍ ദീപക് ചാഹറിന് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇതിനിടെ ചെന്നൈ കിരീടം നിലനിര്‍ത്തുമോ എന്നുള്ള കാര്യത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പ്രധാനമായും മൂന്ന് താരങ്ങളുടെ പ്രകടനത്തെ അനുസരിച്ചായിരിക്കും ചെന്നൈയുടെ മുന്നോട്ടുപോക്കെന്ന് പത്താന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണി, റായുഡു, ഉത്തപ്പ എന്നിവരുടെ പ്രകടനം ആശ്രയിച്ചായിരിക്കും സിഎസ്‌കെയുടെ മുന്നോട്ട് പോക്ക്. അവര്‍ എത്രത്തോളം മത്സരത്തിന് സജ്ജമാണെന്ന് നോക്കണം. മൂന്നു പേരും അടുത്തകാലത്ത് എത്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്?, ഇവരുടെ ഫോം എങ്ങനെയായിരിക്കും, പുതുതായി ടീമിലേക്കു വന്ന ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ ഫോമും സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം നിര്‍മായകമാണ്.'' പത്താന്‍ വിലയിരുത്തി. 

ആദ്യ മത്സരങ്ങള്‍ക്ക് ചാഹര്‍ ഇല്ലാത്തതും ചെന്നൈക്ക് തിരിച്ചടിയാവുമെന്ന് പത്താന്‍ വ്യക്തമാക്കി. ''ചാഹറിന്റെ അഭാവം ചെന്നൈക്ക് തിരിച്ചടിയാവും. ചാഹറിനു പകരം രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ കളിക്കുകയാണെങ്കില്‍ അവന്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നത് കാണേണ്ടതുണ്ട്. ചെന്നൈയു പ്രകടനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. കാരണം പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ചാഹറിന് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ മികച്ച താരങ്ങള്‍ ധോണി നയിക്കന്നു ചെന്നൈയിലുണ്ട്.'' പത്താന്‍ വ്യക്താക്കി.

ഫാഫ് ഡുപ്ലെസി, ഷാര്‍ദുല്‍ ഠാകൂര്‍ എന്നിവരെയാണ് ചെന്നൈക്ക് കൈവിടേണ്ടി വന്നത്. ഫാഫിനെ ആര്‍സിബി പൊക്കിയപ്പോള്‍ ഠാക്കൂറിനെ ഡല്‍ഹി കാപിറ്റല്‍സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ശേഷം ഒരു മത്സരം ധോണി കളിച്ചിട്ടില്ല. 

റാഡുയുവാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ ചുരുക്കം ചില മല്‍സരങ്ങളില്‍ ആന്ധ്രാ പ്രദേശിനായി ഇറങ്ങിയിരുന്നു. ഉത്തപ്പ കേരളത്തിനു വേണ്ടി സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ഒരു മത്സരം മാത്രമാണ് കളിച്ചത്.

ഐപിഎല്ലില്‍ ഗ്രൂപ്പ് ബിയിലാണ് സിഎസ്‌കെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് സിഎസ്കെയുടെ ഗ്രൂപ്പിലുള്ളത്. 

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios