പഞ്ചാബിന്‍റെ ജയം, പോയന്‍റ് പട്ടികയില്‍ മാറ്റം, ചെന്നൈയുടെ സ്ഥാനം, ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ ആര്‍ക്ക് ?

റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുടെ തലയിലാണ്. രണ്ട് കളികളില്‍ 135 റണ്‍സടിച്ച മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മൂന്ന് കളികളില്‍ 109 റണ്‍സെടുത്ത ശിവം ദുബെയുണ്ട്. രണ്ട് മത്സരങ്ങളില്‍ 85 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ പത്താം സ്ഥാനത്താണ്.

 

IPL 2022 updated Points Table, Orange Cap and Purple Cap lists

മുംബൈ: ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(CSK) തകര്‍ത്ത് പഞ്ചാബ് കിംഗ്സ്(PBKS) രണ്ടാം ജയം നേടിയതോടെ പോയന്‍റ് ടേബിളിലും മാറ്റം.  സീസണിലെ രണ്ടാം ജയത്തോടെ മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള പഞ്ചാബ് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ 53 റണ്‍സിന്‍റെ കൂറ്റന്‍ ജയം പഞ്ചാബിന്‍റെ നെറ്റ് റണ്‍ റേറ്റും(+0.238) മെച്ചപ്പെടുത്തി.

രണ്ട് മത്സരങ്ങളില്‍ രണ്ട് ജയവും മികച്ച നെറ്റ് റണ്‍റേറ്റുമുള്ള)(+2.100 രാജസ്ഥാന്‍ റോയല്‍സാണ് (RR)പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് കളികളില്‍ രണ്ട് ജയം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ റണ്‍റേറ്റില്‍ പിന്നിലാക്കി രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്ത് മൂന്നാമതും പഞ്ചാബ് നാലാമതുമുള്ള പട്ടികയില്‍ ഡല്‍ഹിയാണ് അ‍ഞ്ചാം സ്ഥാനത്ത്.

അതേസമയം, തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇപ്പോഴും പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനത്തല്ല. നെറ്റ് റണ്‍റേറ്റില്‍ ഒരു മത്സരം കളിച്ച് തോറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ടും തോറ്റ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്തും രണ്ട് കളികളില്‍ ഒരു ജയം മാത്രം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്തുമാണ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് ആറാം സ്ഥാനത്ത്.

ഓറഞ്ച് തൊപ്പി ബട്‌ലര്‍ക്ക്, പര്‍പ്പിള്‍ ഉമേഷിന്

റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുടെ തലയിലാണ്. രണ്ട് കളികളില്‍ 135 റണ്‍സടിച്ച മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മൂന്ന് കളികളില്‍ 109 റണ്‍സെടുത്ത ശിവം ദുബെയുണ്ട്. രണ്ട് മത്സരങ്ങളില്‍ 85 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ പത്താം സ്ഥാനത്താണ്.


ഓറഞ്ച് ക്യാപ്

1. ജോസ് ബട്‌ലര്‍: 135

2. ഇഷാന്‍ കിഷന്‍: 135

3. ശിവം ദുബെ: 109

4. ലിയാം ലിവിംഗ്‌സ്റ്റണ്‍: 98

5. ആന്ദ്രെ റസല്‍: 95

ബൗളര്‍മാരില്‍ മൂന്ന് കളികളില്‍ എട്ടു വിക്കറ്റെടുത്ത കൊല്‍ക്കത്തയടെ ഉമേഷ് യാദവാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് കളികളില്‍ ആറ് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ അഞ്ച് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ മൂന്നാമതും അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി നാലാമതുമാണ്.

പര്‍പ്പിള്‍ ക്യാപ്

1.ഉമേഷ് യാദവ്    8

2.രാഹുല്‍ ചാഹര്‍ 6

3.യുസ്‌വേന്ദ്ര ചാഹല്‍ 5

4.മുഹമ്മദ് ഷമി 5

5.ടിം സൗത്തി 5

Latest Videos
Follow Us:
Download App:
  • android
  • ios