IPL 2022 : മുന്‍നിര തകര്‍ന്നിട്ടും രാഹുലൂം ഹൂഡയും കത്തികയറി; ഹൈദരാബാദിനെതിരെ ലഖ്‌നൗവിന് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ipl 2022 sunrisers hyderabad need 170 runs to win against lucknow super giants

മുംബൈ: ഐപിഎല്‍ (IPL 2022)  ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (Lucknow Super Giants) സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.  

രണ്ടാം ഓവറില്‍ ലഖ്‌നൗവിന് ഡി കോക്കിനെ നഷ്ടമായി. സുന്ദറിനെതിരെ കവറിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വില്യംസണിന് ക്യാച്ച്. നാലാം ഓവറില്‍ ലൂയിസിനെയും ഹൈദരാബാദിന് നഷ്ടമായി. സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ മനീഷും മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചപ്പോള്‍ മിഡ് ഓഫില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.   

പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് ലഖ്‌നൗവവിനെ തര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് വീതം സിക്‌സും ഫോറും നേടിയ ഹൂഡയെ പുറത്താക്കി ഷെഫേര്‍ഡ്് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. നടരാജന്റെ പന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്ന താരം. ക്രുനാല്‍ പാണ്ഡ്യയെ (6) നടരാജന്‍ ബൗള്‍ഡാക്കി. ആയുഷ് ബദോനി (19), ജേസണ്‍ ഹോള്‍ഡര്‍ 98) എന്നിവരാണ് വിജയലക്ഷ്യം 170ലെത്തിച്ചത്. അവസാന പന്തില്‍ ബദോനി റണ്ണൗട്ടായി.

നേരത്തെ, ടോസ് നേടിയ ഹൈദരാബാാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗവിന് ഒരു ജയവും ഒരു തോല്‍വിയുമാണുള്ളത്. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ദുഷ്മന്ത ചമീരയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ ടീമിലെത്തി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios