IPL 2022 : സഞ്ജുവിന്റെ ക്ലാസും മാസും; 100-ാം മത്സരത്തില്‍ രാജസ്ഥാന്‍ നായകന് തകര്‍പ്പന്‍ റെക്കോര്‍ഡ്

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു (Sanju Samson) നേടിയത്. ഇതില്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും. ക്യാപ്റ്റന്റെ പക്വതയോടെയുള്ള ഇന്നിംഗ്‌സായിരുന്നു ഇത്.

ipl 2022 sanju samson creates new record for rajasthan royals

പൂനെ: ഐപിഎല്‍ 15-ാം (IPL 2022) സീസണില്‍ വരവറിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു (Sanju Samson) നേടിയത്. ഇതില്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും. പൂനെയില്‍ ക്യാപ്റ്റന്‍ പക്വതയോടെ കളിച്ചു. സ്പിന്നര്‍- പേസര്‍മാരെ ഭംഗിയായി നേരിട്ട സഞ്ജു ഇനിനിടെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്‌സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്‌സണെയാണ് താരം മറികടന്നത്. 110 സിക്‌സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ഇക്കാര്യത്തില്‍ ജോസ് ബട്‌ലര്‍ മൂന്നാമതാണ്. 69 സിക്‌സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടില്‍. നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്. 

മത്സരം തുടങ്ങുന്നതിന് മുമ്പ് 512 റണ്‍സാണ് സഞ്ജുവിന്റ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അജിന്‍ക്യ രഹാനെ (347), ശിഖര്‍ ധവാന്‍ (253), മനീഷ് പാണ്ഡെ (246), ഡേവിഡ് വാര്‍ണര്‍ (241), കെയ്ന്‍ വില്യംസണ്‍ (219) എന്നിവരാണ് പിന്നാലെ. രാജസ്ഥാന്‍ ജേഴ്‌സിയില്‍ സഞ്ജുവിന്റെ നൂറാം മത്സരമാണ് ഇന്നത്തേത്. ഇന്ന് ഇറങ്ങുന്നതിന് മുമ്പ് 2583 റണ്‍സുണ്ടായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍. 30.38 റണ്‍സാണ് ശരാശരി. 15 അര്‍ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഐപിഎല്‍ കരിയറിലുണ്ട്. 

മാത്രമല്ല, കഴിഞ്ഞ രണ്ട് സീസണിന്റേയും ആദ്യ മത്സരത്തില്‍ സഞ്ജു മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കാറുണ്ട്. കഴിഞ്ഞ സീസണില്‍ 119 റണ്‍സുമായിട്ടാണ് സഞ്ജു സീസണ്‍ തുടങ്ങിയത്. അതിന് മുമ്പ് 72 റണ്‍സും സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ ഇന്നിംഗ്‌സ് കരുത്തില്‍ കൂറ്റന്‍ സ്‌കോറാണ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് രാജസ്ഥാന്‍ അടിച്ചെടുത്തു. 

സഞ്ജുവിന് പുറമെ മറ്റൊരു മലയാളി താരം ദേവ്ത്ത് പടിക്കല്‍ (29 പന്തില്‍ 41), ജോസ് ബട്‌ലര്‍ (28 പന്തില്‍ 35), ഷിംറോണ്‍ ഹെറ്റ്മയേര്‍ (13 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. യശ്വസി ജയ്‌സ്വാള്‍ (20), റിയാന്‍ പരാഗ് (12) എന്നിവരാണ് പുറത്തായ താരങ്ങള്‍. നതാന്‍ കൗള്‍ട്ടര്‍-നൈല്‍ (1) പുറത്താവാതെ നിന്നു. 

ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios