രാജസ്ഥാന്‍ ബൗളര്‍മാര്‍ ഗംഭീരമെന്ന് പൊതുവിലയിരുത്തല്‍, ലൈനപ്പ് പോരെന്ന് ബ്രാഡ് ഹോഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍

രാജസ്ഥാന്‍ ബൗളിംഗ് ലൈനപ്പ് മികച്ചതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍, ഹോഗിന് തിരിച്ചും 

IPL 2022 RR vs RCB fans surprised as Brad Hogg said Rajasthan Royals have weak bowling lineup

മുംബൈ: ഐപിഎല്ലില്‍ (IPL 2022) സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഇക്കുറി മികച്ച ബൗളിംഗ് ലൈനപ്പാണുള്ളത് എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. എന്നാല്‍ രാജസ്ഥാന്‍റെ ബൗളിംഗ് ദുര്‍ബലമാണ് എന്ന് വാദിക്കുന്നു ഓസ്‌ട്രേലിയന്‍ മുന്‍ ലെഗ് സ്‌പിന്നര്‍ ബ്രാഡ് ഹോഗ് (Brad Hogg). റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) മത്സരം രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് അഗ്നിപരീക്ഷയാകും എന്നും ഹോഗ് പറയുന്നു. 

'രാജസ്ഥാന്‍ റോയല്‍സിന്‍റെ ബൗളിംഗ് നിരയ്‌ക്ക് പേസ് മൂര്‍ച്ചയില്ല. വിരാട് കോലിയും ഫാഫ് ഡുപ്ലസിസും എതിരാളികളായി വരുന്നത് അവരെ കനത്ത സമ്മര്‍ദത്തിലാക്കും. എന്നാല്‍ ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ വിക്കറ്റുകള്‍ ലഭിച്ചാല്‍ രാജസ്ഥാന്‍ മേല്‍ക്കൈ നേടും. വിരാട് കോലിക്കും ഫാഫ് ഡുപ്ലസിസുമെതിരായ മത്സരം രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് വലിയ പരീക്ഷയാകും. ബൗളിംഗാണ് രാജസ്ഥാന്‍റെ ദൗര്‍ബല്യം' എന്നും ബ്രാഡ് ഹോഗ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

എന്നാല്‍ രാജസ്ഥാന്‍ ബൗളിംഗ് ലൈനപ്പ് അറിയാവുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് ഹോഗിന്‍റെ നിരീക്ഷണം. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയില്‍ ഇന്ത്യന്‍ താരങ്ങളായ പ്രസിദ്ധ് കൃഷ്‌ണയും നവ്‌ദീപ് സെയ്‌നിയുമുണ്ട്. ബോള്‍ട്ടും പ്രസിദ്ധും ഇതിനകം മികവ് കാട്ടിക്കഴിഞ്ഞു. മികച്ച പേസില്‍ പന്തെറിയാറുള്ള സെയ്‌നിയുടെ ഫോം ആശങ്കയാണേല്‍ ഇടംകൈയന്‍ പേസര്‍ കുല്‍ദീപ് സിംഗിന് അവസരം നല്‍കുകയുമാവാം. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കുല്‍ദീപിനുമാവും. 

മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളി തുടങ്ങുക. ടൂര്‍ണമെന്‍റില്‍ ഇതിനകം ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ചുകഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോ‍ർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാളിന്‍റെ ഫോം മാത്രമാണ് ആശങ്ക. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട രാജസ്ഥാന്‍ ബൗളിംഗ് നിരയും സന്തുലിതമാണ് എന്നാണ് വിലയിരുത്തല്‍. 

IPL 2022 : യുവതാരം പുറത്തേക്ക്? രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios