IPL 2022 : ആധിപത്യം തുടരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കടം വീട്ടാനുണ്ട്

നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. നിലവിലെ ചാംപ്യന്മാരായ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. 200 കടന്നിട്ടും പഞ്ചാബിനോട് തോല്‍വിയേറ്റുവാങ്ങിയ തിരിച്ചടി മാറ്റാന്‍ ആര്‍സിബി.

ipl 2022 royal challengers bangalore today in kolkata knight riders

നവി മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) നേരിടും. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. നിലവിലെ ചാംപ്യന്മാരായ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. 200 കടന്നിട്ടും പഞ്ചാബിനോട് തോല്‍വിയേറ്റുവാങ്ങിയ തിരിച്ചടി മാറ്റാന്‍ ആര്‍സിബി.

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ തോല്‍പ്പിച്ചതിന്റെ കണക്ക് തീര്‍ക്കാനുണ്ട് ബാംഗ്ലൂരിന്. മിന്നും ഫോമിലുള്ള നായകന്‍ ഫാഫ് ഡുപ്ലസി നല്‍കുന്ന തുടക്കം തന്നെയാണ് ആര്‍സിബിയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ബാറ്റ് വീശുന്ന വിരാട് കോലിയും കൊല്‍ക്കത്തയ്ക്ക് ഭീഷണിയാകും. 

ദിനേശ് കാര്‍ത്തിക്കും മികച്ച ഫോമില്‍. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക തുടങ്ങി മികവുറ്റ താരങ്ങളുണ്ടായിട്ടും ആദ്യമത്സരത്തില്‍ വലിയ സ്‌കോര്‍ പ്രതിരോധിക്കാനായില്ല ബാംഗ്ലൂരിന്. പഞ്ചാബിനെതിരെ 4 ഓവറില്‍ 59 റണ്‍സാണ് മുഹമ്മദ് സിറാജ് വഴങ്ങിയത്.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത സന്തുലിതമായ നിര. അജിന്‍ക്യ രഹാനെ നല്‍കുന്ന മികച്ച തുടക്കത്തില്‍ പ്രതീക്ഷ. വെങ്കിടേഷ് അയ്യര്‍, സാം ബില്ലിങ്‌സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍ തുടങ്ങി മികവുറ്റ താരങ്ങളുടെ നിരയുണ്ട് കൊല്‍ക്കത്തയ്ക്ക്. 

ഉമേഷ് യാദവ് തുടക്കത്തിലെ ഫോമിലെത്തിയതും ആശ്വാസം. മിസ്റ്ററി സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്ന്റെയും പ്രകടവും നിര്‍ണായകം. 

നേര്‍ക്കുനേര്‍ പോരില്‍ കൊല്‍ക്കത്തയ്ക്കാണ് മേല്‍ക്കൈ. 29 കളികളില്‍ കൊല്‍ക്കത്ത 16 മത്സരങ്ങളിലും ജയിച്ചു. ബാംഗ്ലൂരിന് 13 വിജയങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ മൂന്നില്‍ രണ്ടിലും ജയിച്ചത് കൊല്‍ക്കത്ത.

Latest Videos
Follow Us:
Download App:
  • android
  • ios