IPL 2022 : ഹാട്രിക് വിജയം കൊതിച്ച് ഗുജറാത്ത് ടൈറ്റന്‍സ്; വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ് കിംഗ്‌സ്

മാത്യു വെയ്ഡും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ ഗുജറാത്തിനെ തടയുക എളുപ്പമാകില്ല. ഡല്‍ഹിക്കെതിരെ ശുഭ്മാന്‍ ഗില്‍ ഫോമിലേക്കുയര്‍ന്നതും പ്രതീക്ഷ നല്‍കുന്നു. മൂന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഗുജറാത്തിനെതിരെയെത്തുന്നത്.

ipl 2022 punjab kings takes gujarat titans today in mumbai

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans), പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. കന്നിക്കാരെങ്കിലും ഹാട്രിക് ജയത്തിനായി കച്ചകെട്ടുകയാണ് ഗുജറാത്ത്. പഞ്ചാബിന്റെ ബാറ്റര്‍മാരും ഗുജറാത്തിന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാകും മുംബൈയില്‍.

ലഖ്‌നൗവിനെയും ഡെല്‍ഹിയെയും മറികടന്നാണ് ഗുജറാത്ത് പഞ്ചാബിനെതിരെയെത്തുന്നത്. സൂപ്പര്‍താരങ്ങളുടെ വന്‍നിരയില്ലെങ്കിലും ജയിക്കാനുള്ള വിഭവങ്ങള്‍ ഹര്‍ദിക് പണ്ഡ്യയുടെ കൈയ്യില്‍ ഭദ്രം. ലോക്കി ഫെര്‍ഗ്യൂസന്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ ത്രയം തന്നെ ടീമിന്റെ കരുത്ത്. ഏഴ് ബൗളര്‍മാരെ പരീക്ഷിക്കാനുള്ള ശേഷിയുണ്ടെങ്കിലും ഫോമിലല്ലാത്ത വരുണ്‍ ആരോണിനെ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം.

മാത്യു വെയ്ഡും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ ഗുജറാത്തിനെ തടയുക എളുപ്പമാകില്ല. ഡല്‍ഹിക്കെതിരെ ശുഭ്മാന്‍ ഗില്‍ ഫോമിലേക്കുയര്‍ന്നതും പ്രതീക്ഷ നല്‍കുന്നു. മൂന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഗുജറാത്തിനെതിരെയെത്തുന്നത്. ഭയമില്ലാതെ ബാറ്റ് വീശുമെങ്കിലും സീസണില്‍ പഞ്ചാബ് ബാറ്റര്‍മാരുടെ അക്കൗണ്ടിലുള്ളത് ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രം.

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ജോണി ബെയ്ര്‍‌സ്റ്റോ ടീമിലെത്തുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും. ഭാനുക രജപക്‌സെയ്ക്ക് സ്ഥാനം നഷ്ടമാകാനാണ് സാധ്യത. 170ന് താഴെയുള്ള സ്‌കോര്‍ റണ്ണൊഴുകുന്ന ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ സുരക്ഷിതമാകില്ല. ടോസും നിര്‍ണായകം.

Latest Videos
Follow Us:
Download App:
  • android
  • ios