IPL 2022 : ലഖ്‌നൗവിന്റെ പ്രശ്‌നം വിദേശ താരങ്ങളുടെ അഭാവം; ഗുജറാത്തിന് കരുത്തരുണ്ട്- സാധ്യതാ ഇലവന്‍
കെ എല്‍ രാഹുല്‍ (KL Rahul) നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നേതൃത്വത്തില്‍ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് 7.30 മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) പുതുമോടിക്കാരുടെ പോരാട്ടമാണിന്ന്. കെ എല്‍ രാഹുല്‍ (KL Rahul) നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നേതൃത്വത്തില്‍ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് 7.30 മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികളാണ് രണ്ടും. ടീമുകളുടെ എണ്ണം പത്തായി ഉയര്‍ത്തിയപ്പോഴാണ് ഇരുടീമുകള്‍ക്കും അവസരം ലഭിച്ചത്.
ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ നോക്കാം. പഞ്ചാബ് കിംഗ്‌സിന്റെ നായകസ്ഥാനം ഒഴിവാക്കിയാണ് രാഹുല്‍ ലഖ്‌നൗവിലെത്തിയത്. ഇന്ന് പുതിയ ജേഴ്‌സിയില്‍ അരങ്ങേറ്റത്തിനിറങ്ങുമ്പോള്‍ ഒരുപറ്റം താരങ്ങളുടെ സേവനം ടീമിന് ലഭിക്കില്ല. ജേസണ്‍ ഹോള്‍ഡര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ ടീമിന് പുറത്തായിരിക്കും. ഡി കോക്കിന്റെ ക്വാറന്റൈന്‍ പൂര്‍ത്തിയാട്ടില്ല. ഹോള്‍ഡറും സ്‌റ്റോയിനിസും ദേശീയ ടീമിനൊപ്പമാണ്.
ഇവര്‍ക്ക് പകരമായി ദുഷ്മന്ത ചമീര, എവിന്‍ ലൂയിസ്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ടീമിലെത്തിയേക്കും. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രൂനാല്‍ പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയും ശക്തമാണ്. സ്പിന്‍ ഡിപാര്‍ട്ട്‌മെന്റില്‍ രവി ബിഷ്‌ണോയിയുടെ സേവനം നിര്‍ണയാകമാവും.
മറുവശത്ത് ഗുജറാത്തിനെ നയിക്കുന്നത് രാഹുലിന്റെ ഉറ്റ സുഹൃത്തായി ഹാര്‍ദിക് പാണ്ഡ്യയാണ്. അവരുടെ എല്ലാതാരങ്ങളും ഇന്നത്തെ മത്സരത്തിനുണ്ടാവും. റാഷിദ് ഖാനാണ് ശ്രദ്ധിക്കേണ്ട താരം. പേസ് ബൗളിംഗ് വകുപ്പില്‍ മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസണമുണ്ട്. ഇവര്‍ക്കൊപ്പം വരുണ്‍ ആരോണും വന്നേക്കും.
ശുഭ്മാന്‍ ഗില്ലിനൊപ്പം അഫ്ഗാന്‍ താരം റഹ്‌മത്തുള്ള ഗുര്‍ബാസ് ഓപ്പണ്‍ ചെയ്‌തേക്കും. വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്ക് ഇത്തവണ ഉത്തരവാദിത്തം കൂടും.
സാധ്യതാ ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ് : ശുഭ്മാന്‍ ഗില്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, അഭിനവ് സദാരംഗണി, ഗുര്‍കീരത് സിംഗ് മന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍, എവിന്‍ ലൂയിസ്, മനന്‍ വൊഹ്‌റ, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അങ്കിത് രജ്പുത്.