IPL 2022: രണ്ടാം മത്സരത്തിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത
പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക് കീവില്‍ ഇറങ്ങിയ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മൊയീൻ അലി ടീമിലെത്തുമ്പോൾ ഴിഞ്ഞ മത്സരത്തിൽ കളിച്ച മിച്ചൽ സാന്‍റനർക്കാവും സ്ഥാനം നഷ്ടമാവുക. ഇത്തവണത്തെ ഐപിഎല്‍ താരലലേത്തിന് മുമ്പ് ചെന്നൈ ഏഴ് കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറായ മൊയീന്‍ അലി.
മുംബൈ: ഐപിഎല്ലില്‍(IPL 2022) രണ്ടാം മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന്(CSK) സന്തോഷവാര്‍ത്ത. ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീൻ അലി(Moeen Ali) അടുത്ത മത്സരത്തിൽ കളിക്കും. വിസ വൈകിയതിനാൽ ആദ്യമത്സരത്തിന് മുൻപ് മുംബൈയിലെത്തിയെങ്കിലും മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീൻ നിബന്ധന കാരണം കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മൊയീൻ അലിക്ക് കളിക്കാനായിരുന്നില്ല.
പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക് കീവില്‍ ഇറങ്ങിയ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മൊയീൻ അലി ടീമിലെത്തുമ്പോൾ ഴിഞ്ഞ മത്സരത്തിൽ കളിച്ച മിച്ചൽ സാന്‍റനർക്കാവും സ്ഥാനം നഷ്ടമാവുക. ഇത്തവണത്തെ ഐപിഎല്‍ താരലലേത്തിന് മുമ്പ് ചെന്നൈ ഏഴ് കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറായ മൊയീന്‍ അലി.
ടീമിനൊപ്പം ചേര്‍ന്ന മൊയീന്‍ അലിയെ മുന്‍ നായകന്‍ എം എസ് ധോണി അടക്കമുള്ള താരങ്ങള്‍ വരവേറ്റു. അതിനിടെ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസും ക്വാറന്‍റീൻ പൂർത്തിയാക്കിയത് ചെന്നൈക്ക് ആശ്വാസമാണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈ, വ്യാഴാഴ്ച ലഖ്നൗ സൂപ്പർ ജയന്‍റ്സിനെയാണ് നേരിടുക.
മുംബൈക്കെതിരായ ജയത്തിനിടയിലും ഡല്‍ഹിക്ക് കനത്ത തിരിച്ചടി, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് പരിക്ക്
കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഏറ്റുമുട്ടിയ ചൊന്നൈയും കൊല്‍ക്കത്തയും ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ പൂര്‍ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുതിയ നായകനായ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കൊല്‍ക്കത്ത പുറത്തെടുത്തത്. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ഉടമയായ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്താക്കി ഉമേഷ് യാദവ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ചെന്നൈ പിന്നീട് കരകയറിയില്ല.
മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി ബേസില്‍ തമ്പി; ഒരോവറില്‍ രണ്ട് വിക്കറ്റ്
എം എസ് ധോണി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കലും നായകന്‍ രവീന്ദ്ര ജഡേജയൊഴികെ മറ്റാര്‍ക്കും മുന്‍നിരയില്‍ നിലയുറപ്പിക്കാനായിരുന്നില്ല. മൊയീന്‍ അലിയുടെ വരവ് ചെന്നൈ ബാറ്റിംഗ് നിരക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.