IPL 2022: പഞ്ചാബിനെതിരെ ഗുജറാത്തിന് ടോസ്; മാറ്റങ്ങളോടെ ഇരു ടീമും
പഞ്ചാബ് കിംഗ്സ് ടീമിലും ഒരു മാറ്റമുണ്ട്. ഭാനുക രാജപക്സെക്ക് പകരം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സറ്റോ പഞ്ചാബ് ടീമിലെത്തി. ഹാട്രിക് ജയത്തിനായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബിന്‍റെ ശ്രമം.
മുംബൈ: ഐപിഎല്ലില്‍(IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) ടോസ്. മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഗുജറാത്ത് ടീമില്‍ വിജയ് ശങ്കറിനും വരുണ്‍ ആരോണിനും പകരം ദര്‍ശന്‍ നാല്‍കണ്ഡേയും സായ് സുദര്‍ശനും അന്തിമ ഇലവനിലെത്തി.
പഞ്ചാബ് കിംഗ്സ് ടീമിലും ഒരു മാറ്റമുണ്ട്. ഭാനുക രാജപക്സെക്ക് പകരം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സറ്റോ പഞ്ചാബ് ടീമിലെത്തി. ഹാട്രിക് ജയത്തിനായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബിന്‍റെ ശ്രമം.
പഞ്ചാബിന്റെ ബാറ്റര്‍മാരും ഗുജറാത്തിന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാകും ഇന്ന് മുംബൈയില്‍. ലഖ്‌നൗവിനെയും ഡല്‍ഹിയെയും മറികടന്നാണ് ഗുജറാത്ത് പഞ്ചാബിനെതിരെയെത്തുന്നത്. സൂപ്പര്‍താരങ്ങളുടെ വന്‍നിരയില്ലെങ്കിലും ജയിക്കാനുള്ള വിഭവങ്ങള്‍ ഹര്‍ദിക് പണ്ഡ്യയുടെ കൈയ്യില്‍ ഭദ്രം.
ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ ത്രയം തന്നെയാണ് ടീമിന്‍റെ കരുത്ത്. മാത്യു വെയ്ഡും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ ഗുജറാത്തിനെ തടയുക എളുപ്പമാകില്ല. ഡല്‍ഹിക്കെതിരെ ശുഭ്മാന്‍ ഗില്‍ ഫോമിലേക്കുയര്‍ന്നതും പ്രതീക്ഷ നല്‍കുന്നു. മൂന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഗുജറാത്തിനെതിരെയെത്തുന്നത്. ഭയമില്ലാതെ ബാറ്റ് വീശുമെങ്കിലും സീസണില്‍ പഞ്ചാബ് ബാറ്റര്‍മാരുടെ അക്കൗണ്ടിലുള്ളത് ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രം.
ജോണി ബെയ്ര്‍സ്റ്റോ ടീമിലെത്തിയതോടെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും. 170ന് താഴെയുള്ള സ്‌കോര്‍ റണ്ണൊഴുകുന്ന ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ സുരക്ഷിതമാകില്ലെന്നാണ് വിലയിരുത്തല്‍.
Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Liam Livingstone, Jonny Bairstow(w), Jitesh Sharma, Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh.
Gujarat Titans (Playing XI): Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguson, Mohammed Shami, Darshan Nalkande.