IPL 2022 : ഐപിഎല്ലിലെ ഡികെ വെടിക്കെട്ട് ഒരു ലക്ഷ്യം മനസില്‍ കണ്ട്; തുറന്നുപറഞ്ഞ് ഫാഫ് ഡുപ്ലസി

മത്സരശേഷം ദിനേശ് കാര്‍ത്തിക്കിനെ പ്രശംസകൊണ്ട് മൂടി ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്

IPL 2022 Dinesh Karthik needs to put his name back into international cricket feels RCB captain Faf du Plessis

മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സില്‍ (Rajasthan Royals) നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) അവിശ്വസനീയമായി ഇന്നലത്തെ മത്സരം തട്ടിയെടുത്തത് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ (Dinesh Karthik) കരുത്തിലാണ്. ഏഴാമനായി ക്രീസിലെത്തിയ ഡികെ (DK) തുടക്കത്തിലെ രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചതാണ് മത്സരഫലം മാറ്റിമറിച്ചത്. കാര്‍ത്തിക്കിനൊപ്പം ഷഹ്‌ബാസ് അഹമ്മദിന്‍റെ (Shahbaz Ahmed) മിന്നല്‍ ബാറ്റിംഗും ആര്‍സിബിയെ തുണച്ചു. 

മത്സരശേഷം ദിനേശ് കാര്‍ത്തിക്കിനെ പ്രശംസകൊണ്ട് മൂടി ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്. 'ഡികെ അദേഹത്തിന്‍റെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് തന്‍റെ പേര് തിരിച്ചെത്തിക്കാന്‍ ഡികെയ്‌ക്ക് ആഗ്രഹമുണ്ട് എന്ന് തോന്നുന്നു. മത്സരത്തിന്‍റെ അവസാനം വരെയുള്ള അദേഹത്തിന്‍റെ സമീപനം അവിശ്വസനീയമായിരുന്നു. ഇന്നിംഗ്‌സിന് അവസാനം വരെയുള്ള ഡികെയുടെ ശാന്തത മറ്റ് താരങ്ങളെ ക്രീസിലെത്തി അവരുടെ ദൗത്യം ചെയ്യാന്‍ തുണയ്‌ക്കുന്നു' എന്നും ഫാഫ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലും ഫിനിഷറുടെ റോളില്‍ ഡികെ തിളങ്ങിയിരുന്നു. 

ഡികെ ക്രീസിലെത്തുമ്പോള്‍ വിജയ പ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഷഹ്‌ബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സിന്‍റെ ഗതിമാറ്റുകയായിരുന്നു ഡികെ. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 170 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി ഡികെ-ഷഹ്‌ബാസ് വെടിക്കെട്ടില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. ഡികെ 23 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ 9 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലായിരുന്നു ഒപ്പം ക്രീസില്‍. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായ ഷഹ്‌ബാസ് 26 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 45 റണ്‍സെടുത്തു. 

നേരത്തെ 47 പന്തില്‍ 70 റണ്‍സെടുത്ത ജോസ് ബട്‌ലറും 31 പന്തില്‍ 42 റണ്‍സെടുത്ത ഷിമ്രോന്‍ ഹെറ്റ്‌മെയറും 29 പന്തില്‍ 37 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലുമാണ് രാജസ്ഥാനെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 169 റണ്‍സിലെത്തിച്ചത്. നായകന്‍ സഞ്ജു സാംസണ്‍ എട്ട് റണ്‍സേ നേടിയുള്ളൂ. മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍ ആര്‍സിബിയുടെ രണ്ടാം ജയമാണിത്. 

IPL 2022 : വേണ്ടത് 54 റണ്‍സ് മാത്രം; കോലിക്ക് പിന്നാലെ സുപ്രധാന നാഴികക്കല്ല് മറികടക്കാന്‍ രോഹിത്

Latest Videos
Follow Us:
Download App:
  • android
  • ios