ഐപിഎല്‍ മിനി താരലേലത്തിന്‍റെ തീയതിയായി, ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് പഞ്ചാബ്

താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് കിംഗ്സ് ഇലവന്‍ പഞ്ചാബാണ്. പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കിയ പ‍ഞ്ചാബിന് ലേലത്തില്‍ 53.2 കോടി രൂപ ചെലവഴിക്കാനാവും.

IPL 2021 mini-auction to take place on February 18

മുംബൈ: ഐപിഎൽ താരലേലം ഫെബ്രുവരി 18ന് നടക്കും. ചെന്നൈയിലാകും താരലേലം എന്ന് ഭരണസമിതി  ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യ , ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന്‍റെ അടുത്ത ദിവസമാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.

മിനി ലേലമാണ് ഇക്കുറിയെങ്കിലും പല ടീമുകളും പ്രമുഖ താരങ്ങളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ക്രിക്കറ്റ്
പ്രേമികള്‍ ആകാംക്ഷയിലാണ്. മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐപിഎൽ
ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ആരാധകര്‍.

താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ളത് കിംഗ്സ് ഇലവന്‍ പഞ്ചാബാണ്. പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കിയ പ‍ഞ്ചാബിന് ലേലത്തില്‍ 53.2 കോടി രൂപ ചെലവഴിക്കാനാവും. ബാംഗ്ലൂര്‍(35.7 കോടി), രാജസ്ഥാന്‍(34.85 കോടി), ചെന്നൈ(22.9 കോടി), മുംബൈ( 15.35 കോടി), കൊല്‍ക്കത്ത(10.85 കോടി), ഹൈദരാബാദ്(10.75 കോടി), ഡല്‍ഹി(9 കോടി) എന്നിങ്ങനെയാണ് മറ്റ്
ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാവുന്ന തുക.

അതേസമയം വരുന്ന സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിൽ തന്നെ നടക്കാന്‍ സാധ്യതയേറി. മുംബൈ, പൂനെ,അഹമ്മദാബാദ് എന്നീ നഗരങ്ങളിലായി മത്സരം നടക്കുമെന്നാണ് സൂചന. കൊവിഡ് വ്യാപനംകാരണം കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ യുഎഇയിലാണ് നടന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios