'ഇന്ത്യ എന്റെ രണ്ടാം വീട്'; കമ്മിന്‍സിന് പിന്നാലെ സഹായഹസ്തവുമായി ബ്രറ്റ് ലീ

ഇന്ത്യ രണ്ടാം വീടാണെന്നും ലീ കുറിപ്പില്‍ പറയുന്നു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് നല്‍കിയത്.
 

India is my second country brett lee  makes donation to covid  fight

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക്  സഹായ ഹസ്തവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ. 41 ലക്ഷത്തോളം രൂപയാണ് ലീ സംഭാവന നല്‍കിയത്. രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മേടിക്കാനാണ് തുക നല്‍കുന്നതെന്ന് ലീ വ്യക്തമാക്കി. ഇന്ത്യ രണ്ടാം വീടാണെന്നും ലീ കുറിപ്പില്‍ പറയുന്നു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് നല്‍കിയത്. 

കളിക്കുന്ന സമയത്തും അതിന് ശേഷവും ഇന്ത്യയുടെ സ്‌നേഹം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ലീ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് പോരാളികള്‍ക്ക് ഈ സാഹചര്യത്തില്‍ ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് കഴിയുന്നത് ചെയ്യണമെന്നും. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ലീ കൂട്ടിച്ചേര്‍ത്തു. 

🙏🏻

Posted by Brett Lee on Tuesday, 27 April 2021

ഇതിനിടയിലും മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ആന്‍ഡ്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആഡം സാംപ എന്നിവരാണ് മടങ്ങിയത്. എന്നാല്‍ മറ്റൊരു ഓസ്‌ട്രേലിയന്‍ താരം നതാന്‍ കൗള്‍ട്ടര്‍ നീല്‍ പിന്തുണയുമായെത്തി. ബയോ ബബിള്‍ സര്‍ക്കിളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് നീല്‍ വ്യക്തമാക്കിയത്. 

ഓസ്ട്രേലിയയുടെ സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍കസ് സ്റ്റോയിനിസ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios