ഇന്ത്യയെ കരകയറ്റി ജയ്‌സ്വാള്‍-പന്ത് സഖ്യം! മുന്‍നിര തകര്‍ന്നത് ബംഗ്ലാദേശിന്റെ താരോദയത്തിന് മുന്നില്‍ - വീഡിയോ

പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നിലയുറപ്പിക്കാനായില്ല

india vs bangladesh first test live update and more

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍ (37), റിഷഭ് പന്ത് (33) എന്നിവരാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഇന്ത്യ. മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഹസന്‍ മഹ്മൂദാണ് ഇന്ത്യയെ തകര്‍ത്തിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആറാം ഓവറിലാണ് ഓപ്പണര്‍ രോഹിത് മടങ്ങുന്നത്. ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നിലയുറപ്പിക്കാനായില്ല. തുടക്കം മുതല്‍ ബുദ്ധിമുട്ടിയ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗില്‍ ബാറ്റ് വെക്കുകയായിരുന്നു. കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. വിക്കറ്റുകള്‍ നഷ്ടമാവുന്ന വീഡിയോ കാണാം..

പിന്നീട് പന്ത് ജയ്സ്വാള്‍ - പന്ത് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യയുടെ മുന്‍നിയെ തകര്‍ത്ത മഹ്മൂദ് തന്‍റെ നാലാമത്തെ ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ 14 വിക്കറ്റാണ് 24കാരന്‍റെ സമ്പാദ്യം. അതേസമയം, ചെപ്പോക്കില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ടീമിലെത്തി. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുല്‍ ടീമിലിടം പിടിച്ചു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യഷ് ദയാല്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.

ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.
 

Latest Videos
Follow Us:
Download App:
  • android
  • ios