റുതുരാജ് ഗോൾഡൻ ഡക്ക്, പ്രതീക്ഷയായി മലയാളി താരം; ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവനിരക്ക് ബാറ്റിംഗ് തക‍‍ർച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍റ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി.

India A vs Australia A Series, India A loses Early Wickets vs Australia A,Ruturaj Gaikwad Out for Golden Duck

മെല്‍ബണ്‍: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്‍ച്ച.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സോടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലും ഒമ്പത് റണ്‍സുമായി ബാബാ ഇന്ദ്രജിത്തും ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍റ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി.ജോർദാന്‍ ബക്കിംഗ്‌ഹാമിന്‍റെ  നേരിട്ട ആദ്യ പന്തില്‍ തന്നെ റുതുരാജ് ഫിലിപ്പിനെ ക്യാച്ച് നല്‍കി മടങ്ങി.ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയ അഭിമന്യു ഈശ്വരനും ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. 30 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ ബക്കിംഗ്‌ഹാമിന്‍റെ പന്തില്‍ ഫിലിപ്പിന് ക്യാച്ച് നല്‍കി മടങ്ങി. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുള്ള താരം കൂടിയാണ് അഭിമന്യു ഈശ്വരൻ.

സ്പിൻ വിട്ടൊരു കളിക്കും ഇന്ത്യയില്ല,ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനായി മുംബൈയിലൊരുങ്ങുന്നത് 'റാങ്ക് ടേണ‍ർ'

അഭിമന്യു ഈശ്വരന്‍ കൂടി മടങ്ങിയതോടെ 17-2ലേക്ക് വീണ ഇന്ത്യ എയെ സായ് സുദര്‍ശൻ കരകയറ്റുമെന്ന് കരുതിയെങ്കിലും 35 പന്തില്‍ 21 റണ്‍സെടുത്ത സുദര്‍ശന്‍ ബ്രൻഡാന്‍ ഡോഗെറ്റിന്‍റെ പന്തില്‍ ഫിലിപ്പിന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 32-3ലേക്ക് വീണ ഇന്ത്യയെ ദേവ്‌ദത്ത് പടിക്കലും ബാബാ ഇന്ദ്രജിത്തും ചേര്‍ന്ന് 50 കടത്തി.

ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി,മാനവ് സുത്താർ,നവ്ദീപ് സൈനി,പ്രസിദ് കൃഷ്ണ,മുകേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios