ടി20 ലോകകപ്പ്: ടീമുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താനൊരുങ്ങി ഐസിസി
20 ടീമുകള്‍ വന്നാല്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഈ വർഷത്തെ ലോകകപ്പില്‍ മുൻനിശ്ചയിച്ച പ്രകാരം 16 ടീമുകള്‍ തന്നെയാണ് ഉണ്ടാവുക.
ദുബായ്: ടി20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നത് ഐസിസിയുടെ പരിഗണനയില്‍. 20 ടീമുകളെ വരെ ഉള്‍പ്പെടുത്താനാണ് ആലോചന. കൂടുതല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം നല്‍കുകയാണ് ലക്ഷ്യം.
20 ടീമുകള്‍ വന്നാല്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഈ വർഷത്തെ ലോകകപ്പില്‍ മുൻനിശ്ചയിച്ച പ്രകാരം 16 ടീമുകള്‍ തന്നെയാണ് ഉണ്ടാവുക.2024ലെ ലോകകപ്പിലാണ് കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താൻ ആലോചിക്കുന്നത്. ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍ക്ക് പകരം 14 ടീമുകളെ ഉള്‍പ്പെടുത്തുന്നതും ഐസിസിയുടെ പരിഗണനയിലാണെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona