ടി20 ലോകകപ്പ്: സ്‌ക്വാഡില്‍ നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് നിരാശ
രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല എന്നതും പരിക്കിന്‍റെ ആശങ്കയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്
ദുബായ്: ടി20 ലോകകപ്പിനുള്ള(T20 World Cup 2021) അന്തിമ ഇന്ത്യന്‍ ടീമിനെ(Team India) പ്രഖ്യാപിച്ച് ബിസിസിഐ(BCCI). ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്(Axar Patel) പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(Shardul Thakur) ഉള്‍പ്പെടുത്തി. എന്നാല്‍ അക്‌സര്‍ സ്‌ക്വാഡിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായി ദുബായില്‍ തുടരും. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) ഇടംപിടിച്ചില്ല എന്നതും പരിക്കിന്‍റെ ആശങ്കയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ(Varun Chakravarthy) നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ടീമിനെ നെറ്റ്‌സില്‍ സഹായിക്കാനുള്ള താരങ്ങളെയും ബിസിസിഐ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്‌മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കരണ്‍ ശര്‍മ്മ, ഷഹ്‌ബാസ് അഹമ്മദ്, കൃഷ്‌ണപ്പ ഗൗതം എന്നിവരാണ് പട്ടികയിലെ താരങ്ങള്‍. ഈ താരങ്ങള്‍ ദുബായില്‍ ടീം ഇന്ത്യയുടെ ബയോ-ബബിളില്‍ ചേരും.
ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍.
ഇന്ത്യ- പാക് മത്സരത്തില്‍ മുന്‍തൂക്കമാര്‍ക്ക്? നിലപാട് വ്യക്തമാക്കി ഷാഹിദ് അഫ്രീദി